0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

നിന്ന് ഇറങ്ങി നന്ദുവിനോട് പറഞ്ഞു...

" മ്മ് വന്നാ മതി...ഇനി കഴിഞ്ഞ തവണത്തെ പോലെ ആണേൽ ഞാൻ തന്നെ നിന്നെ പിടിച്ച് അവൾടെ വീട്ടുകാരുടെ അടുത്ത് കൊടുക്കും മൈരേ.. "

നന്ദു എന്നെ നോക്കി ചിരിയോടെ ഒരു താക്കീത് പോലെ പറഞ്ഞു...അതോടെ ലവനെ നോക്കി ഒരു തംസപ്പ് കാണിച്ച് ഞാൻ അകത്തേക്ക് നടന്നു...അങ്ങനെ ഉള്ളിലെത്തിയതും ഞാൻ നൈസ് ആയി ദിവ്യയെ കോൾ ചെയ്യ്തു...റിംഗ് പോയി അടുത്ത നിമിഷം തന്നെ അവൾ ഫോണെടുത്തു...

" ഉണ്ണിയമ്മേ...കുംബിടി എത്തി... "

ഞാൻ പതുക്കെ ഒരാക്കിയ ട്യൂണിൽ പറഞ്ഞു...

" പോടാ...എത്ര തവണ വിളിച്ചു...ഞാനൊന്നും വരില്ല...വേഗം പൊക്കോ..."

അവളും പത്തിഞ്ഞ സ്വരത്തിൽ ദേഷ്യം കാട്ടി...

" അങ്ങനെ പറയല്ലെ പൊന്നേ...ചേട്ടൻ ഇത്രേം ദൂരത്ത് നിന്ന് കാണാൻ വന്നിട്ട്...ഇങ്ങ് ഇറങ്ങി വന്നേ...പേടിക്കണ്ട... "

ഞാൻ കൊഞ്ചി കൊണ്ട് പറഞ്ഞു...

" പിന്നെ ഗൾഫിൽ നിന്നും വന്നതല്ലേ... മര്യാദയ്ക്ക് ആരേലും കാണുന്നേന് മുന്നേ പൊയ്ക്കോ... "

ഇത്തവണ കക്ഷി പറയുന്നതിനോടൊപ്പം അടക്കി ചിരിക്കുന്നതും കേട്ടു...

" ആഹാ... അത്രയ്ക്കായോ...എന്നാ ഞാൻ കോണിങ്ങ് ബെല്ല് അടിക്കാം...എന്നിട്ട് ദിവ്യ വിളിച്ചിട്ട് വന്നതാ ഒന്ന് കാണാൻ പറ്റുവോന്ന് ചോദിക്കാൻ പോവ്വാ... "

ഞാൻ മാക്സിമം ചിരി അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു...

" ഈ കുരിപ്പിനെ ഞാനിന്ന്... അടങ്ങി അവിടെ നിന്നോണം ഞാൻ വരാം... "

എൻ്റെ പറച്ചില് കേട്ടതും അവൾ ചിണുങ്ങി കൊണ്ട് ഫോണ് കട്ടാക്കി...അതോടെ എൻ്റെ കാമുകിയേം കാത്ത് ഞാൻ അക്ഷമനായി നിന്നു...അപ്പോഴായിരുന്നു കുറച്ച് പട്ടികളുടെ ഓരിയിടൽ വന്നത്... അതോടെ ഞാൻ ചുറ്റും ഒന്ന് കണോടിക്കാൻ മറന്നില്ല...അല്ല

💬 Comments

View all comments