0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

" അപ്പൊ ശരി...മോള് ചെന്ന് സുഖായിട്ട് ഉറങ്ങിക്കോ...ഗുഡ് നൈറ്റ്... "

ഞാൻ യാത്ര പറയാൻ എന്നോണം അവളുടെ മുടിയിഴകളിൽ താലോടി കൊണ്ട് പറഞ്ഞു...അതിന് മറുപടി ആയി അവളുടെ കുഞ്ഞ് നുണക്കുഴി വിടർന്നുള്ള ചിരിയും വന്നു...

" അപ്പൊ ശരി... നാളെ കാണാം... "

ഞാൻ യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കാനൊരുങ്ങി...പക്ഷെ തൊട്ടടുത്ത നിമിഷം എൻ്റെ കൈപിടിച്ച് വലിച്ച ദിവ്യ അവൾക്ക് അഭിമുഖമായി ചേർത്ത് നിർത്തി...ആ രാത്രിയുടെ ഇരുട്ടിൽ പൂത്തുലഞ്ഞ നിലാവിന്റെ ശോഭയിൽ ഞങ്ങളുടെ കണ്ണുകൾ ഒരുനിമിഷം പരസ്പരം തറച്ചു നിന്നു...കാര്യമെന്താണെന്ന് അറിയാൻ പുരികം ഉയർത്തിയ എനിക്ക് അവൾ മറുപടി തന്നത് എൻ്റെ ചുണ്ടിന് മീതേ അവൾടെ ചുണ്ടിനാൽ നൽകിയ ചുടു ചുംബനത്തിലൂടെയാണ്...ഒരു നിമിഷം 210 KV ലൈനിൽ ഊഞ്ഞാലാടിയ അവസ്ഥ ആയിരുന്നു എൻ്റേത്...ആകെ ഒരു തരിപ്പായിരുന്നു... ഒരുമാതിരി റംമിൽ കുരുമുളകിട്ട് അടിച്ചാൽ ഉള്ള അവസ്ഥ....

" ഇന്ന് വൈകിട്ട് തീയറ്ററിൽ മിസ്സായത്...ഇത്ര തിരക്കിട്ട് എന്നെ ഈ രാത്രി കാണാൻ വന്ന എൻ്റെ ഈ കള്ള ചെക്കന് ഞാൻ തരണമല്ലോ... "

അവളെന്നെ നോക്കി നാണത്തോടെ പറഞ്ഞ ശേഷം തിരിഞ്ഞൊരൊറ്റ നടത്തമായിരുന്നു...വാതിൽ അടയ്ക്കുമ്പോൾ പ്രണയ പൂർവ്വത്തോടെയുള്ള അവൾടെ നോട്ടം കൂടി ആയതോടെ ഞാനിപ്പൊ അറ്റാക്ക് വന്ന് ചാകും എന്ന അവസ്ഥയിൽ എത്തി...ഓ...ഒരു ഉമ്മയുടെ പവറേ...ഒടുക്കം അവൾ വാതിൽ അടച്ചിട്ടും ഒരു രണ്ട് മിനിറ്റ് ആ ഉമ്മറത്ത് ആദ്യമായി തുണ്ട് കണ്ട ബാലകൻ്റെ അവസ്ഥയിൽ ഞാൻ കിളി പാറി നിന്നു...ഒടുക്കം ബോധം വന്നതും ഞാൻ രു ചിരിയോടെ ആ ഉമ്മറ വാതിലിലേക്ക് നോക്കിയ ശേഷം ഗേറ്റ് ലക്ഷ്യമാക്കി നടന്നു...

" എന്നതാ മൈരെ ഇത് റാമ്പ് വോക്കോ...ഒന്ന് ഓടി വാടേയ്... "

ഗേറ്റിനടുത്തേക്കുള്ള എൻ്റെ ആടിയാടിയുള്ള വരവ് കണ്ട് നന്ദു ചോദിച്ചു...അപ്പോഴാണ് എൻ്റെ യഥാർത്ഥ കിളി വീണ്ടും എന്നിലേക്ക് എത്തിയത്...അതോടെ ഞാൻ വേഗം അവൻ്റടുതേക്ക് വെച്ച് പിടിച്ചു...

" എത്ര നേരായി മൈരേ പോയിട്ട്...ഞാനപ്പഴെ പറഞ്ഞതല്ലെ പെട്ടെന്ന് വരണമെന്ന്...ഈ റോഡീന്ന് ആരേലും എന്നെ കണ്ടിരുന്നെങ്കിൽ നിന്നെ കൊന്നേനെ... "

ഞാൻ അടുത്തെത്തിയതും നന്ദു ശബ്ദം താഴ്ത്തി പല്ല് കടിച്ചു...

" എൻ്റെടാ ഒന്നും സംഭവിച്ചിലല്ലോ...പിന്നെ അങ്ങനെ ആരേലും കണ്ടാൽ നീ എനിക്ക് വേണ്ടി കള്ളനാവില്ലേ... "

ഞാൻ ബൈക്കിന് പുറകെ കയറുമ്പോൾ അവനോട് ഒരു ചിരിയോടെ പറഞ്ഞു...

" ആടാ...ഞാൻ...ഞാൻ...ഞാനേക്കാടാ...എന്നെ കൊണ്ട് പറയിക്കല്ലേ... "

അവൻ തൊരപ്പൻ കൊച്ചുണ്ണിയെ പോലെ എന്നോട് മറുപടി പറഞ്ഞ്

💬 Comments

View all comments