0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

അവൻ കളിയിൽ നിന്ന് ശ്രദ്ധ മാറ്റാതെ എനിക്ക് മറുപടി തന്നു...

" അയ്യേ...അതൊന്നുവല്ല...നീ ഇങ്ങോട്ട് നോക്ക്... "

ഞാൻ അവൻ്റെ ഫോണ് തട്ടി പറിച്ച് എൻ്റെ പിന്നിലായി വെച്ചു...

" എന്തോന്ന് മൈരേ കുടുതൽ ഷോ ഇടാണ്ട് കാര്യം പറ... "

എൻ്റെ കോപ്രായം കണ്ടവൻ പല്ല് കടിച്ചു...

" അത്പിന്നെ... നമ്മുക്ക് ഒരു നൈറ്റ് റൈഡിന് പോയാലോ... "

ഞാൻ ഇളിച്ചു കൊണ്ട് കാര്യം ചോദിച്ചതും...

" പഫാ....നിന്റെ മറ്റവൾടെ വീട്ടിലേക്കായിരിക്കും...നിന്റെ തന്തയെ വിളിച്ചോ മൈരേ...ഞാനില്ല...ൻ്റെ ഫോണിങ്ങ് താ... "

അത് കറക്റ്റായിട്ട് കത്തിയ ലവൻ നിന്ന് കാറി...

" നായിൻ്റെ മോനല്ലെ...ച്ഛെ.... നല്ല മോനല്ലെ ഒന്ന് വാടാ...ഈ ഒരൊറ്റ തവണ കൂടി... "

ഞാൻ ലവനെ നോക്കി ഒരു ഉളുപ്പും ഇല്ലാണ്ട് കെഞ്ചി...

" ഒന്ന് വേഷം കെട്ടെടുക്കാതെ പോടേയ്... ഫോണ് താ... "

എൻ്റെ കെഞ്ചൽ ഒന്നും അവന് ഏശുന്നേ ഇല്ലാന്നുള്ള രീതിയിൽ ആയിരുന്നു അവൻ്റെ മറുപടി...പക്ഷെ നമ്മളോടാണോ കളി ഞാൻ ഒരുളുപ്പും ഇല്ലാണ്ട് കെഞ്ചി കെഞ്ചി അതിൻ്റൊപ്പം എല്ലാതവണെയും പോലെ ഇത്തിരി ഇമോഷണൽ ഡയലോഗ്സ് ഇട്ട് ഒടുക്കം ആശാൻ വരാന്ന് സമ്മതിച്ചു...അങ്ങനെ അവനെയും കൂട്ടി അവൾടെ വീട്ടിലേക്ക് വിട്ടു...വണ്ടി അവനായിരുന്നു ഓടിച്ചത്...ദിവ്യ അതിനിടയ്ക്ക് ഒന്ന് രണ്ട് വട്ടം വിളിച്ചിരുന്നു പക്ഷെ ഞാൻ കട്ടാക്കി കളഞ്ഞു...

" എന്നാലും എൻ്റെ പൊന്ന് മൈരേ ആ പെണ്ണിന് പേടി ഇല്ലെ ഇങ്ങനെ രാത്രി വരുന്നതിന്...? "

യാത്രയിൽ അവൻ്റെ ഒരു കുഞ്ഞു സംശയം അവനെന്നോട് ചോദിച്ചു...

" പിന്നേ... അതിന് ഒടുക്കത്ത പേടിയാ... "

💬 Comments

View all comments