Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]
അവളൊരു അടക്കി ചിരിയോടെ പറഞ്ഞു...
" എന്ന് വെച്ചാൽ ഇപ്പൊ ഞാൻ വരത്തില്ലാന്നല്ലേടി അതിൻ്റെ ഉള്ളടക്കം... അത്രയ്ക്കായോ...ന്നാ വിത്തിൻ മിനിറ്റ്സ് നിന്റെ വീടിന്റെ മുറ്റത്ത് ഉണ്ടാവും ഈ ഞാൻ... "
ഞാൻ ഒടുക്കം അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു...ആഹാ...അങ്ങനങ്ങ് വിട്ടാൽ പറ്റത്തില്ലല്ലോ...
" വേണ്ടാട്ടോ...ഞാൻ ചുമ്മാ പറഞ്ഞതാ...ഇയാളൊന്നു പോയെ...എനിക്ക് പേടിയാ... "
എൻ്റെ ആവേശം കണ്ടതും മറുതലയ്ക്കൽ അവൾക്ക് പരിഭ്രമം തുടങ്ങി...പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയില്ല...
" ഒന്നും പറയാണ്ടാ...ഞാൻ വരുവാ...പിന്നെ വന്നാൽ ഇയാൾ എന്ത് തരും... "
ഞാൻ ഒരു ആക്കിയ രീതിയിൽ ചോദിച്ചു...
" ഒരു ഒലക്ക തരാം... എന്നെ കൊണ്ട് പറയിപ്പിക്കണ്ടാ.... "
എൻ്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ അവൾ മറുപടി പറഞ്ഞു...
" അത് നിന്റെ തന്തയ്ക്ക് കൊടുത്തേക്ക്...എനിക്ക് വേണ്ട...എന്താലും അവിടെ എത്തി കാണാം... "
ഞാൻ നൈസ് ആയി ലവൾടെ തന്തയ്ക്ക് ഒരു കൊട്ട് കൊടുത്ത ശേഷം ഫോണ് കട്ടാക്കാൻ തീരുമാനിച്ചു...
" ദേ...വേണ്ടാ... "
അവൾ എന്തോ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ ഫോൺ കട്ടാക്കി...എന്നിട്ട് നേരെ റൂമിലേക്ക് നടന്നു... വേറെന്തിന് നമ്മുടെ മുത്തിനെ തൂക്കാൻ തന്നെ...നന്ദു സാർ ഇല്ലാതെ നമ്മുക്ക് എന്ത് പരിപാടി...
" അളിയാ നന്ദു... ഞാനൊരു കാര്യം പറഞ്ഞാ നീ എന്നെ തല്ലരുത്... "
റൂമിൽ തിരിച്ചെത്തുമ്പോൾ പെസ്സും കളിച്ചിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് പോയി ഞാൻ ഒരു ചിരിയോടെ പറഞ്ഞു...അപ്പോഴേക്കും ബാക്കി ഉള്ളവന്മാരൊക്കെ കിടന്നിരുന്നു...
" എഴുതിയ ഇന്റേണലിൽ ഞാൻ തോറ്റ് നീ ജയിച്ച് എന്നാണ് പറയാൻ വരുന്നതെങ്കിൽ തല്ലില്ല.. കൊല്ലും മൈരേ... "
💬 Comments
View all comments