0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

ഇല്ലാണ്ട് കെഞ്ചി...

" ഒന്ന് വേഷം കെട്ടെടുക്കാതെ പോടേയ്... ഫോണ് താ... "

എൻ്റെ കെഞ്ചൽ ഒന്നും അവന് ഏശുന്നേ ഇല്ലാന്നുള്ള രീതിയിൽ ആയിരുന്നു അവൻ്റെ മറുപടി...പക്ഷെ നമ്മളോടാണോ കളി ഞാൻ ഒരുളുപ്പും ഇല്ലാണ്ട് കെഞ്ചി കെഞ്ചി അതിൻ്റൊപ്പം എല്ലാതവണെയും പോലെ ഇത്തിരി ഇമോഷണൽ ഡയലോഗ്സ് ഇട്ട് ഒടുക്കം ആശാൻ വരാന്ന് സമ്മതിച്ചു...അങ്ങനെ അവനെയും കൂട്ടി അവൾടെ വീട്ടിലേക്ക് വിട്ടു...വണ്ടി അവനായിരുന്നു ഓടിച്ചത്...ദിവ്യ അതിനിടയ്ക്ക് ഒന്ന് രണ്ട് വട്ടം വിളിച്ചിരുന്നു പക്ഷെ ഞാൻ കട്ടാക്കി കളഞ്ഞു...

" എന്നാലും എൻ്റെ പൊന്ന് മൈരേ ആ പെണ്ണിന് പേടി ഇല്ലെ ഇങ്ങനെ രാത്രി വരുന്നതിന്...? "

യാത്രയിൽ അവൻ്റെ ഒരു കുഞ്ഞു സംശയം അവനെന്നോട് ചോദിച്ചു...

" പിന്നേ... അതിന് ഒടുക്കത്ത പേടിയാ... "

ഞാൻ അതിനുള്ള മറുപടിയും കൊടുത്തു..

" പിന്നെ ആരെ കെട്ടിക്കാനാ നിന്നെ ഇത്ര തിടുക്കത്തിൽ അങ്ങോട്ട് കെട്ടിയെടുക്കുന്നെ... "

എൻ്റെ മറുപടി കേട്ടതും അവൻ മുന്നിൽ നിന്നൊരു ചീറലായിരുന്നു...

" ഇതൊക്കെ ഒരു ഹരം അല്ലെ നന്ദു കുട്ടാ... "

ഞാൻ ഇളിച്ചുകൊണ്ട് അവന് മറുപടി കൊടുത്തു...അതിനവന് എനിക്ക് വട്ടാണെന്നൊക്കെ പറയുന്നത് കേട്ടു...പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയില്ല...അല്ലേലും അവൻ പറഞ്ഞതും കാര്യമാണല്ലോ... പ്രണയം ഒരു തരം ഭ്രാന്താണല്ലോ...

" അളിയാ ഈ സെമിത്തേരി കണ്ടപ്പോഴാ ഓർത്തേ...ഇന്നൊരു ഹൊറർ മൂവി കണ്ടായിരുന്നു... ഒന്നൊന്നര പടം... "

യാത്രയിൽ ഒരു പള്ളി സെമിത്തേരി കണ്ടതും ഞാൻ അവനോടായി പറഞ്ഞു...

" പഫാ...മിണ്ടാതിരി മൈരേ...ഓരോന്ന് പറഞ്ഞിനി പേടിപ്പിക്കാൻ... "

എൻ്റെ സംസാരം കേട്ടതും ലവൻ മുമ്പീന്ന് പല്ല് കടിച്ചു...അവനെ പറഞ്ഞിട്ടും കാര്യമില്ല... ഒന്നാമത് ഈ ഭാഗത്ത് റോഡിൽ ഒരു മനുഷ്യൻ ഇല്ല...പിന്നെ പറ്റിയ സ്ഥലവും സെമിത്തേരി...

" അല്ല ഞാൻ പറഞ്ഞെന്നെ ഉള്ളൂ....പിന്നെ അളിയാ ഇപ്പൊ മുന്നിൽ ഒരു പ്രേതം വന്നാ നമ്മൾ എന്ത് ചെയ്യും... "

ഞാൻ ചുമ്മാ അവനെ ഇളക്കാൻ വീണ്ടും ചോദിച്ചു...

" ഒരു കളി ചോദിക്കും...മിണ്ടാതിരി മൈരേ...അല്ലേ ഞാൻ ഇപ്പൊ വണ്ടി തിരിക്കും... "

അവൻ ചീറി കൊണ്ട് വണ്ടി ഇച്ചിരി സ്പീഡ് കൂട്ടിയതോടെ ഞാൻ കെടന്ന് ചിരിച്ച് ചിരിച്ച് പണിയായി...ഒടുക്കം ആ ചിരി നിർത്തിയത് അവൾടെ വീടിനടുത്ത് എത്തിയപ്പോൾ ആയിരുന്നു...അപ്പൊ സമയം 1 മണി ഒക്കെ ഏതാണ്ട് ആവാറായിരുന്നു...

" എന്നാ ഞാൻ പെട്ടെന്ന് പോയി വരാം... "

വീടിന് മുന്നിലെത്തിയതും ഞാൻ വണ്ടിയിൽ

💬 Comments

View all comments