0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

മൈരേ വരുവാ... "

ലവന് മറുപടിയും കൊടുത്ത് പെട്ടെന്ന് തന്നെ ഫ്രഷാവാൻ തീരുമാനിച്ചു...അങ്ങനെ ഫ്രഷായി പിന്നെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് ദിവ്യയെ ഞാൻ അങ്ങോട്ട് വിളിക്കുന്നത്...

" ഹലോ മാഡം ഗുഡ് മോണിംഗ്... "

ഞാൻ ഒരു കഷ്ണം ഇഡല്ലി സാമ്പാറിൽ മുക്കി അണ്ണാക്കിലേക്ക് ഇട്ടുകൊണ്ട് അവളോട് പറഞ്ഞു...

" ഗുഡ് മോണിംഗ്...എന്താണ് മാഷേ കുത്തി കേറ്റുന്നത്... "

ഫോണിൽ കൂടി അവൾടെ ആ പതിവ് കുണുങ്ങി ചിരിയോടുള്ള മറുപടിയും വന്നു...

" ഹേയ് ഒന്നൂല്ല്യ ഇഡല്ലിയുമായി ചെറിയോരു യുദ്ധം... നീ കഴിച്ചോ... "

" പിന്നേ...ഞാൻ നേരത്തെ കഴിച്ചു...അല്ല കോളേജിൽ പോണില്ലെ...നല്ല മഴയാണല്ലോ... "

" പോണം...കാറെടുത്ത് പോയി നന്ദുവിനെ പിക്ക് ചെയ്തിട്ട് വേണം പോകാൻ... "

" ആണോ എന്നാ വൈകിക്കണ്ട...ഞാൻ പിന്നെ വിളിക്കാം... "

കാര്യങ്ങൾ കേട്ടതും അവൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു...അതിന് സമ്മതം മൂളി ഞാനും ഫോണ് കട്ടാക്കി...പിന്നെ കഴിച്ച പാത്രവും കഴുകി നേരെ കാറുമെടുത്ത് നന്ദുവിനേയും പൊക്കി കോളേജിൽ വിട്ടു...

" ലവന്മാരൊക്കെ എങ്ങനെ വന്ന് കാണും...നനഞ്ഞ് കുളിച്ച് കാണുമല്ലോ... "

കോളേജിൽ എത്തിയതും മഴയുടെ കാഠിന്യം കണ്ട് ഞാൻ ശ്രീയേയും അഭിയേയും പറ്റി നന്ദുവോട് തിരക്കി...

" മിക്കവാറും നനഞ്ഞ് കുളിച്ച് കാണും...ഞാൻ പറഞ്ഞതാ ഒരുമിച്ച് വരാന്ന്...അപ്പൊ ശ്രീക്ക് എന്തോ എക്സാം ഉണ്ട് പോലും...അതോണ്ട് ലവന്മാർ നേരത്തെ പോന്നു.. "

നന്ദു എൻ്റെ ചോദ്യത്തിനുള്ള മറുപടി നൽകി... അപ്പോഴേക്കും ഞങ്ങൾ ലാബിനടുത്തേക്ക് എത്തിയിരുന്നു...പിന്നെ ലാബിൽ ആയിരുന്നു ഉച്ചവരെ... ഒടുക്കം വെളിയിൽ ഇറങ്ങിയപ്പൊ അത്യാവശ്യം കാലാവസ്ഥ ഒക്കെ തെളിഞ്ഞിരുന്നു...അപ്പോഴാണ്

💬 Comments

View all comments