Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]
അച്ഛൻ്റെ ഒരു കോൾ വരുന്നത്...
" ഡാ നീയെവിടാ... കോളേജിൽ ആന്നോ... "
ഫോണെടുത്തതും മറുതലയ്ക്കൽ പുള്ളിയുടെ ചോദ്യം എത്തി...
" ഹാ...എന്താ മോനെ ദിനേശാ... "
ഞാൻ ചിരിച്ചുകൊണ്ട് കാര്യം തിരക്കി...
" ഒന്നൂല്ലടാ...അമ്മ ചെറുതായി ഒന്ന് തലകറങ്ങി വീണു...അത് അറിയിക്കാനാ...കൊഴപ്പം ഒന്നുമില്ല കേട്ടോ... "
അച്ഛൻ വിളിച്ച കാര്യം തിരക്കിയതും കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി...അമ്മ തലകറങ്ങി വീണെന്നോ...ഞാനാകെ പരവേശനായി...
" ന്താ...എന്താ പറ്റിയെ അമ്മയ്ക്ക് പെട്ടെന്ന്...എവിടാ അച്ഛനിപ്പൊ...അമ്മയുടെ അടുത്താണോ... "
ഞാൻ വെപ്രാളം കൊണ്ട് ചോദ്യങ്ങൾ നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു...
" ഒന്നൂല്ല്യടാ...നീയിങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം ഒന്നൂല്ല്യ....അവളിവിടെ അവൾടെ ഹോസ്പിറ്റൽ അവരുടെ ഡോക്ടേഴ്സിൻ്റെ സ്പെഷ്യൽ റൂമിൽ തന്നെ ഉണ്ട്...ഞാനും ഇവിടുണ്ട്... "
അച്ഛൻ കാര്യങ്ങൾ വ്യക്തമാക്കിയതും ഞാൻ വരുവാന്ന് മാത്രം പറഞ്ഞ് മറുപടിക്ക് നിൽക്കാതെ ഫോൺ കട്ടാക്കി അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു...
" എന്താടാ എന്താ പറ്റിയെ...ആരാ വിളിച്ചേ... "
എൻ്റെ വെപ്രാളം കണ്ട് നിന്ന നന്ദു ഞാൻ ഫോൺ വെച്ചതും ഗൗരവത്തിൽ ചോദിച്ചു...
" അച്ഛനാടാ... അമ്മ തലകറങ്ങി വീണ് പോലും...കൊഴപ്പോന്നില്ല്യാന്നാ പറഞ്ഞെ...നമ്മുക്കൊന്ന് അവിടെ വരെ പോകാം... "
ഞാൻ അവനോട് കാര്യം പറഞ്ഞതും അവിടെ നിന്നും ഞാനും അവനും വേഗം തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു...ഒരു 15 മിനിറ്റ് കൊണ്ട് ഞങ്ങൾ അവിടെ എത്തുകയും ചെയ്തു...വേഗം തന്നെ വണ്ടിയും പാർക്ക് ചെയ്ത് ഞങ്ങൾ സ്പെഷ്യൽ റൂം ലക്ഷ്യമാക്കി നടന്നു...
" ഹാ... ഞാൻ പറഞ്ഞില്ലെ ഇപ്പൊ ഇങ്ങെത്തൂന്ന്... എടാ ചെക്കാ നിനക്ക് വട്ടുണ്ടോ ഓടി കിതച്ചിങ്ങ് വരാൻ... "
💬 Comments
View all comments