0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

റൂമിലേക്ക് കയറിയതും അവിടെ ബെഡ്ഡിൽ ചാരി ഇരിക്കുന്ന അമ്മ എന്നെ നോക്കി കളിയാക്കി ചിരിക്കും പോലെ ചോദിച്ചു...പക്ഷെ ഞാൻ അതൊന്നും വക വയ്ക്കാതെ ഓടി അമ്മയുടെ അടുത്തേക്ക് ചെന്നു...

" എന്താമ്മെ പറ്റിയെ പെട്ടെന്ന്... രാവിലെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ... "

കലങ്ങിയ കണ്ണുമായി ഞാൻ അമ്മയോട് വിവരം തിരക്കിയതും എൻ്റെ ഉള്ളിലെ മാതൃസ്നേഹം അളവില്ലാതെ പുറത്ത് വന്നു...

" ദ്ദേ ഈ ചെക്കൻ...കണ്ണ് തുടയ്ക്കടാ...എനിക്ക് ഒരു തേങ്ങയുമില്ല...ഇച്ചിരി ബ്ലഡ് കൗണ്ട് കുറവായിരുന്നു... അതുകൊണ്ട് ഒന്ന് തലകറങ്ങി വീണു...അതിപ്പൊ ഇച്ചിരി രക്തം കേറ്റിയപ്പൊ അങ്ങ് ശരിയായി...അല്ലാതെ ഒന്നൂല്ലടാ... "

അമ്മ വാത്സല്യ പൂർവ്വം എൻ്റെ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു...

" സത്യാണോ...കുഴപ്പൊന്നുമില്ലാലോ... "

അമ്മ കാര്യം മുഴുവനായി പറഞ്ഞെങ്കിലും ഞാൻ എൻ്റെ സമാധാനത്തിന് വീണ്ടും ചോദിച്ചു...

" ഒരു പ്രശ്നവുമില്ല...ഞാൻ പറഞ്ഞല്ലോ..എൻ്റെ മോൾ ഇവിടുണ്ടായിരുന്നു...അവൾടെ ബ്ലഡ് കുറച്ച് കേറിയപ്പൊ പതിവിലും ഉഷാറായി ഞാൻ...അല്ലേ മോളേ... "

അമ്മ റൂമിലുണ്ടായിരുന്ന ദിവ്യയെ ചൂണ്ടി കാണിച്ച് പറഞ്ഞതും ഞാൻ ഒരു നിമിഷം ഞെട്ടി...ദിവ്യയും ശ്രദ്ധയും അച്ഛനും ഒക്കെ ആ റൂമിൽ ഉണ്ടായിരുന്നത് ഞാൻ അപ്പോഴായിരുന്നു ശ്രദ്ധിച്ചത്... അമ്മയുടെ വാക്കുകൾക്ക് ഞാൻ സ്നേഹ പൂർവ്വം ദിവ്യയെ ഒന്ന് നോക്കി ചിരിച്ചു...

" ഞാൻ പറഞ്ഞതല്ലേ അജ്ജുവേ കൊഴപ്പൊന്നുമില്ലാന്ന്...നീയിങ്ങനെ ടെൻഷൻ അടിച്ചാലോ... "

അത്രയും നേരം മിണ്ടാതിരുന്ന അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...

" മ്മ് നിങ്ങള് മിണ്ടല്ലേ...ഞാൻ പറഞ്ഞതാ അവനെ വിളിച്ച് പറയണ്ടാന്ന്...അല്ല ഇതാരാ ടെൻഷനെ പറ്റിയൊക്കെ പറയുന്നെ... ജോലിയും ലീവ് എടുത്ത് ഓടി പാഞ്ഞ് ഇങ്ങ് വന്ന

💬 Comments

View all comments