Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]
നിങ്ങളോ... "
എന്നെ ഉപദേശിക്കാൻ നോക്കിയ അച്ഛനെ നൈസ് ആയി അമ്മയൊന്ന് കളിയാക്കി വിട്ടു...അതോടെ അവിടെ ഒരു കൂട്ട ചിരി മുഴങ്ങി...അച്ഛൻ ആണേൽ ആകെ ചമ്മി നാറുകയും ചെയ്തു...
" പക്ഷെ ആൻ്റി നിങ്ങൾ ഇവൻ്റെ കാര്യം അറിഞ്ഞപ്പോൾ ഉള്ള മട്ടും ഭാവവും ഒക്കെ കാണണമായിരുന്നു....ഞാൻ തന്നെ പേടിച്ച് പോയി... "
അച്ഛൻ നൈസ് ആയി ഒന്ന് സൈഡ് ആയപ്പൊ എനിക്കിട്ട് വെക്കാൻ നന്ദു മറന്നില്ല..
" അതല്ലേലും അങ്ങനാടാ ഈ ചെക്കൻ...എനിക്കൊരു പനി വന്നാ ഉറക്കം കളഞ്ഞ് കാവലിരിക്കുന്ന ടീമാ... "
അമ്മ എൻ്റെ സ്വഭാവം എല്ലാർടേം മുന്നിൽ തുറന്ന് കാട്ടിയതും നേരത്തെ ഉള്ള അച്ഛൻ്റെ സ്ഥാനത്ത് ഇപ്പൊ ഞാനായി...ദിവ്യയെ നോക്കിയപ്പോൾ പെണ്ണ് വാ പൊത്തി എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്...
" അത് അല്ലേലും സ്നേഹം ഉള്ള മക്കൾ അങ്ങനെയാ... "
ഞാൻ വാദം തള്ളി അമ്മയുടെ കൈയ്യുടെ മീതെ ഒരുമ്മ കൊടുത്തു...
" ആണോ...എന്നാ എൻ്റെ പൊന്ന് മോൻ തൽകാലം സ്നേഹിച്ചത് മതി...വേഗം കോളേജിലേക്ക് വിട്ടോ...ഞാൻ വീട്ടിലോട്ട് പോകാൻ ഇറങ്ങുവാ... "
അമ്മയെൻ്റെ കവിളിനൊരു തട്ട് തന്ന ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു...
" അതെന്താ.. ഞാനും വരാം വീട്ടിലോട്ട്... "
ഞാൻ പിള്ളാരെ കണക്കെ വാശിയിട്ടു...
" ഒരെണ്ണം അങ്ങ് തരും... മര്യാദയ്ക്ക് പോകാനാ പറഞ്ഞേ...എനിക്കൊരു കൊഴപ്പവുമില്ല...അവൻ കൂട്ട് വരാൻ നിക്കുന്നു... "
അമ്മ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് എൻ്റെ നേരെ തിരിഞ്ഞു...ഞാനും വീട്ടിലേക്ക് വരാം എന്ന് എത്ര പറഞ്ഞിട്ടും പുള്ളിക്കാരി വഴങ്ങിയില്ല...ഒടുക്കം ഞാൻ തോൽവി സമ്മതിച്ചു കൊടുത്തു...അങ്ങനെ അച്ഛൻ്റെ ബൈക്കിന്റെ കീയും വാങ്ങി
💬 Comments
View all comments