0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്തത് ആണോന്നൊന്നും അറിയില്ല.. എനിക്കും മുന്നേ മറുപടി കൊടുത്തത് അച്ഛനായിരുന്നു...അതിന് അങ്ങേരെ നോക്കി വെൽഡൺ വാസു വെൽഡൺ...എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു...

" ആണോ കോളേജ് കുമാരാ...ദേ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ...ചെക്കനോട് നേരത്തേം കാലത്തേം വീട്ടിൽ കേറാൻ പറയാതെ അവന് വളം വെച്ച് കൊടുക്കുവാ അങ്ങേര്....അതെങ്ങനാ വിത്തു ഗുണം പത്ത് ഗുണം... "

പ്രിയതമൻ എന്നെ സപ്പോർട്ട് ചെയ്തത് കക്ഷിക്ക് തീരെ ദഹിച്ചില്ലാന്ന് തോന്നുന്നു...

" ഞാനൊരു സത്യം പറഞ്ഞതാണെൻ്റമ്പോ... പിന്നെ എൻ്റെ ഗുണം ഒന്നും ഇവന് കിട്ടിട്ടില്ല...ഉണ്ടായിരുന്നേൽ ഈ സമയത്തും അവനെത്തി കാണില്ലായിരുന്നു... "

അച്ഛൻ എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞത് കണ്ടപ്പൊ എനിക്കാകെ കൺഫ്യൂഷൻ ആയി...അല്ല സാധരണ രണ്ടും ഒറ്റക്കെട്ടാണ് ഇന്നിപ്പൊ എന്നോടിത്ര സിമ്പതിക്ക് കാരണം എന്തായിരിക്കും...ഇനിയിപ്പൊ വല്ല കിഡ്നിയും വേണായിരിക്കുവോ...?? അതോ നാളെ തൊട്ട് പുള്ളിക്കാരൻ പണിക്ക് പോകാതെ ഇവിടിരുന്ന് എന്നോട് പണിക്ക് പോയി കുടുംബം നോക്കാൻ പറയുവോ...ഹോ ആലോചിക്കാൻ വയ്യ... കിഡ്നി ആണെങ്കിൽ ഒന്നുകൂടെ നോക്കാർന്നു...പണിക്ക് പോവേണ്ട കാര്യം ആലോചിക്കാൻ വയ്യ...

"എന്താടാ പോത്തേ നിന്ന് സ്വപ്നം കാണുന്നേ... "

ചിന്തകൾ കാട് കേറിയപ്പോൾ അത് വെട്ടിത്തെളിച്ച് കൊണ്ടുള്ള അമ്മയുടെ ചീറല് കേട്ടതും സ്വബോധത്തിൽ വന്ന ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച ശേഷം ഞാൻ റൂമിലേക്ക് വെച്ച് പിടിച്ചു...

പിന്നെ പതിവ് പോലെ സമയം കളയാതെ കുളിച്ച് ഫ്രഷായി ഹോസ്പിറ്റലിലേക്ക് വെച്ച് പിടിക്കാൻ തീരുമാനിച്ചു...അങ്ങനെ ഒടുക്കം ഒരുങ്ങി ഇറങ്ങി ചായ കുടിക്കാൻ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ നല്ല ചൂട് കല്ലുമ്മക്കായ നിറച്ചത് എൻ്റെ

💬 Comments

View all comments