0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

പറ്റിയേ... "

ഞാൻ കാര്യം എന്താണെന്നറിയാൻ തിരക്കി...

" ഹേയ് ഒന്നൂല്ല്യ...ചുമ്മാ വിളിച്ചയാ... "

അവൾ ഒരു കൊഞ്ചലോടെ മറുപടി തന്നു...

" ഒന്നങ്ങ് തന്നാലുണ്ടല്ലോ...അവൾടെ വിളി കണ്ടാ പേറ്റുനോവെടുത്ത് ഇരിക്കുമ്പോലാ...ചുമ്മാ വിളിച്ചതാ പോലും... "

അവൾടെ കൊഞ്ചല് കേട്ടതും ഞാൻ ഒരു കപട ദേഷ്യം അഭിനയിച്ചു...പക്ഷെ അതിന് മറുപടിയായി വന്നത് അവൾടെ കുണുങ്ങി ചിരി ആയിരുന്നു...

" കിണിക്കല്ലേ പെണ്ണേ... "

ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്നും റൂം ലക്ഷ്യമാക്കി അവളോട് സംസാരിച്ച് കൊണ്ട് നടന്നു...

" ന്താ എനിക്ക് ചിരിച്ചൂടേ...അല്ല ഹോസ്പിറ്റൽ എത്തിയോ... "

മറുതലയ്ക്കൽ അതേ ചിരിയുടെ അകമ്പടിയോടെ അവൾടെ മറുചോദ്യം

" ഇതാ ഇപ്പൊ കയറുന്നേ ഉള്ളൂ... പിന്നെ ഇയാള് സത്യത്തിൽ വെറുതേ വിളിച്ചതാണോ... "

2-3 തവണ വിളിച്ചത് കൊണ്ടായിരിക്കാം എൻ്റെ ഉള്ളിൽ നിന്നും ആ ചോദ്യം വന്നത്...

" ഹാ മോനേ...എനിക്കെന്റെ ചെക്കനെ ചുമ്മാ വിളിച്ചൂടെ... "

അവൾടെ കൊഞ്ചികോണ്ടുള്ള സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു....

" അയ്യോ...വിളിച്ചോ വിളിച്ചോ...മാഡം അല്ലാതെ നമ്മളെ ഒക്കെ വേറെ ആര് വിളിക്കാനാ... "

ഞാനും തിരിച്ച് അതേ രീതിയിൽ മറുപടി കൊടുക്കാൻ തുടങ്ങി...

" പിന്നേ.... ആർക്കറിയാം....എത്ര പേര് കോണ്ടാക്റ്റ് ലിസ്റ്റിൽ ഉണ്ടെന്ന്... "

ഇത്തവണ കൊഞ്ചലിൽ ഇത്തിരി ആക്കലിൻ്റെ ടേസ്റ്റ് കൂടി ഉണ്ടായിരുന്നു...

" വേണ്ടാട്ടോ...മോളെ ദിനേശാ...ഊതല്ലേ... "

ഞാൻ അതിന് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു...പിന്നേയും ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു... അങ്ങനെ ഒടുക്കം ഞാൻ റൂമിനടുത്തേക്ക് എത്തിയപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ടാക്കി...അതിന് ശേഷമാണ് റൂമിൽ കേറിയത്...

" ഹാ വന്നോ...ഇന്നെന്താ ഇങ്ങ് വരാം എന്ന് കരുതിയത്... "

റൂമിൽ കേറിയതും നന്ദുവിൻ്റെ ആക്കിയുള്ള ഒരു ചോദ്യം...

" അതെന്താടാ അങ്ങനൊരു ടെല്ലിഗ്... "

ഞാൻ അവനെ നോക്കി ഒന്ന് പുരികം ഉയർത്തിയ ശേഷം ശ്രീയുടെ അടുത്തായിരുന്നു...

" അല്ല ഇയാൾക്ക് വേണ്ടപെട്ടവർ ഇന്ന് ലീവ് ആയത് കൊണ്ട് ചോദിച്ചതാണേ... "

നന്ദു വീണ്ടൂം ഇളിച്ചുകൊണ്ട് കാര്യം വ്യക്തമാക്കിയപ്പോഴായിരുന്നു എനിക്കങ്ങ് കത്തിയത്...അതോടെ ഞാനവനെ എപ്പോഴത്തേയും പോലെ തലയണ വെച്ചൊരു ഏറ് കൊടുത്തു...ഇതിപ്പൊ പതിവായ സ്ഥിതിക്ക് നടയടി എന്ന് പറയുന്ന പോലെ നമ്മുകിതിനെ നടയേറ് എന്ന് വിളിച്ചാലോ...??

" എന്നാലും എൻ്റെ ആക്സിഡന്റ് കാരണം ഇവിടൊരാക്ക് ജീവിതം കിട്ടി...നന്ദി വേണം മൈരേ... നന്ദി... "

അതുല് കൂടി

💬 Comments

View all comments