0%

Chapter Title : ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

എന്നെ ഊക്കാൻ ഉള്ള രീതിയിൽ മുന്നോട്ട് വന്നു...

" കാലത്ത് പോയി വാങ്ങിച്ച് കൊണ്ടുതന്നാ മതിയോ മൈരേ നിനക്ക് നന്ദി...?? മിണ്ടാതിരുന്നോണം അല്ലേൽ ആ മറ്റേ കാലും ഞാൻ അടിച്ചൊടിക്കും... "

ഞാൻ അവനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും അവിടൊരു കൂട്ട ചിരി മുഴങ്ങി...അങ്ങനെ കളി ചിരിയും ഒക്കെ ആയി ഭക്ഷണവും ഒക്കെ കഴിച്ച് സമയം തള്ളി നീക്കി...ദിവ്യയെ പിന്നെ വിളിക്കാൻ പറ്റിയില്ല... ഒടുക്കം രാത്രി ഒരു 12:15 അങ്ങനെ ആയപ്പൊ അവൾടെ കോൾ വന്നു...അതോടെ ഞാൻ ഫോണും എടുത്ത് വരാന്തയിലേക്കിറങ്ങി..അപ്പോഴേക്കും അതുവും നന്ദുവും ഒഴിച്ച് ബാക്കി രണ്ടും കിടന്നിരുന്നു...

" ന്താ... പിന്നെ വിളിക്കാഞ്ഞെ... "

ഫോണെടുത്തതും മറുതലയ്ക്കൽ നിന്നും ഒരു ചീറൽ ആയിരുന്നു...

" ഹോ...അത് പിള്ളാരുടെ എടയിൽ നിന്ന് ഇപ്പാടൊ ഒന്ന് മാറിയത് അതാ...നീ കിടന്നില്ലായിരുന്നോ... "

ഞാൻ എൻ്റെ ഭാഗം അവൾക്ക് മുന്നിൽ വ്യക്തമാക്കി...

" ഓ...അല്ലേലും കൂട്ടുകാരെ ഒക്കെ കിട്ടായാ നമ്മളെ ഒന്നും വേണ്ടാലോ... "

എൻ്റെ മറുപടി കേട്ടതും മറുതലയ്ക്കൽ ഒരു ചിണുങ്ങൽ ആയിരുന്നു...

" ദേ ഒരെണ്ണം തരും കേട്ടോ കുഞ്ചൂസെ... പിള്ളാരുടെ മുന്നീന്ന് ഇങ്ങനെ കൊഞ്ചാൻ പറ്റുവോ...അതോണ്ടല്ലേ...നീ ക്ഷമി... "

ഞാൻ അവളെ കയ്യിൽ എടുക്കാൻ ഇത്തിരി റൊമാന്റിക് മോഡിൽ സംസാരിച്ചു...

" ഓ പിന്നേ...അല്ലാതെ എന്നോട് സ്നേഹം ഇല്ലാതോണ്ടല്ല... "

അവൾ വീണ്ടും പിള്ളാരെ പോലെ സംസാരിക്കുന്നത് കേട്ടതും എനിക്ക് ചിരിയാണ് വന്നത്...

" എൻ്റെ പെണ്ണേ...നിന്നെയല്ലാതെ വേറാരയാ ഞാൻ സ്നേഹിക്കണ്ടേ...നിനക്ക് ഇത് ഇപ്പോഴും വിശ്വാസമില്ലേ... "

ചിരിയടക്കി പിടിച്ച് ഞാൻ കപട സങ്കടം കലർന്ന രീതിയിൽ മറുചോദ്യം ചോദിച്ചു...

" അയ്യോ...ഉണ്ട്...ഞാൻ ചുമ്മാ പറയുന്നതല്ലേ...ൻ്റെ ചെക്കൻ്റെ വായീന്ന് അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് കേൾക്കുന്നത് ഒരു സുഖമല്ലേ...അതിന് വേണ്ടിയാ... "

മറുപടി പറഞ്ഞ ശേഷം പെണ്ണിൻ്റെ കുണുങ്ങി ചിരി കൂടി ഉയർന്നതോടെ എൻ്റെ അവസ്ഥ മറ്റേതായി...ഏത്... നമ്മുടെ " വരുന്നടാ റൊമാന്റിക് വരുന്നടാ...ൻ്റെ പെണ്ണിനെ ഇപ്പൊ കാണണം... " അതെന്നെ...

" നീ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ പിരി കേറ്റല്ലേ...എനിക്ക് കാണാൻ തോന്നുവാ...ഞാൻ ഇപ്പൊ അങ്ങോട്ടേക്ക് വരും... "

ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ അവസ്ഥ അവളോട് പറഞ്ഞു...

" മ്മ് പിന്നേ...ഇപ്പൊ വരും... അന്ന് ഞാൻ വെയിറ്റിട്ട് നിന്നോണ്ട് ഈഗൊ അടിച്ച് സഹിക്കാൻ പറ്റാണ്ട് വന്നതല്ലേ...അല്ലാണ്ട് കാണാൻ കൊതിയായിട്ട് വന്നതൊന്നും അല്ലല്ലോ... "

എൻ്റെ പറച്ചില് കേട്ടതും

💬 Comments

View all comments