Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
യക്ഷിയും സംസാരിക്കുന്നതാണെന്ന് കരുതി കണ്ണുംപൂട്ടി മന്ത്രം ജപിച്ച് കിടക്കാൻ ഞങ്ങൾ വല്ല മനയിലോ ഇല്ലത്തിലോ ഒന്നുമല്ല മൈരേ കിടക്കുന്നത്... "
പറഞ്ഞു തീർന്നതും നന്ദുവിൻ്റെ മറുപടി ശരവേഗത്തിൽ കിട്ടി ബോധിച്ചു...ഉഫ് വെടിപ്പായി ഇനി സുഖമായിട്ടുറങ്ങാം...അതോടെ ഞാൻ പിന്നെ ലവന്മാരുടെ മുഖത്ത് നോക്കാതെ ഒരൊറ്റ വീഴ്ച്ചയായിരുന്നു ബെഡ്ഡിലേക്ക്...അല്ലെങ്കിൽ നേരം വെളുക്കുന്നതിന് മുന്നേ ഇവന്മാരെന്നെ വെളുപ്പിക്കും...
പിന്നെ പിറ്റേന്ന് കണ്ണ് തുറന്ന് വീടെത്തും വരെ പറയത്തക്ക കാര്യങ്ങൾ ഒന്നുമില്ലായിരുന്നു...അതിന് കാരണവും ഉണ്ട് ഞാനിത്തിരി നേരത്തെ എഴുന്നേറ്റ് വീട് പിടിക്കണം എന്ന ചിന്ത ഇന്നലെ കണക്ക് കൂട്ടിയിരുന്നു...വേറൊന്നിനുമല്ല അതാവുമ്പോൾ അച്ഛനോട് ഇന്നലെ കേട്ടത്തിനെ പറ്റി തഞ്ചത്തിൽ എങ്ങനേലും ചോദിച്ചറിയുകയും ചെയ്യാം..അതോടെ പിള്ളേര് എഴുന്നേൽക്കും മുന്നേ ഞാൻ പറഞ്ഞിട്ടിറങ്ങി...ഇറങ്ങുന്ന നേരം ദിവ്യയോടും പറഞ്ഞിട്ടാണ് ഇറങ്ങിയത്...അങ്ങനെ വീടെത്തുമ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ മൂപ്പര് പത്രത്തിൽ തല പൂഴ്ത്തി തന്നെ ഇരിപ്പുണ്ടായിരുന്നൂ... പുള്ളിക്കാരൻ ജോലിക്ക് പോകാൻ റെഡി ആയി ഇരിക്കുന്നതാണ്...അതോടെ ഞാൻ വണ്ടിയും പാർക്ക് ചെയ്ത് ഉമ്മറത്തേക്ക് കയറി...
" ആ നിങ്ങളിറങ്ങാർ ആയോ... "
ചുമ്മാ എന്തേലും തുടക്കം ഇടണം എന്നുള്ളത് കൊണ്ട് ഞാൻ അച്ഛനെ നോക്കി പറഞ്ഞു...പിന്നെ പതിവിലും നേരെ വിപരീതമായി അകത്ത് കയറുന്നതിന് പകരം ഉമ്മറത്തെ ചാരുപടിയിൽ അങ്ങേരുടെ എതിർവശത്തായി ഇരുന്നു...
" എവിടുന്ന്...നിൻ്റമ്മ മഹാറാണി അതിന് അണിഞ്ഞൊരുങ്ങി കഴിയണ്ടേ...പണ്ട് ഞാൻ പ്രേമിക്കുമ്പൊ തൊട്ട് ഇന്ന് വരെ അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല... "
മൂപ്പരെൻ്റെ ചോദ്യത്തിന് മറുപടിയായി ഒരു ചിരിയോടെ പത്രത്തിൽ നിന്നും തലയെടുത്ത് കൊണ്ട് പറഞ്ഞു...ആ പറഞ്ഞത് ഒരു പരമ സത്യമായത് കൊണ്ട് ഞാനും അറിയാതൊന്ന് ചിരിച്ച് പോയി...അങ്ങനെ പിന്നെയും
💬 Comments
View all comments