Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
ഞാനവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു... "
പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവളൊരു നിമിഷം ഞെട്ടിയെങ്കിലും പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി...
" കൊരങ്ങൻ.... പോ അവിടുന്ന് ഞാൻ പോവ്വാ... "
ആ ചിരിമായാതെ അവളെൻ്റെ താടിക്കൊരു തട്ട് തന്ന ശേഷം പോകാൻ ഒരുങ്ങി...
" ശ്ശേ...പോകുവാണോ... "
ഞാൻ അവളെ നോക്കി പിള്ളാരെ കണക്കെ ചോദിച്ചു
" പിന്നേ മോനെ പോലെ ചുമ്മാ വരുന്നതല്ല ഇവിടെ... ചേച്ചിക്കിവിടെ ജോലിയുണ്ട് കേട്ടോ...ഒന്ന് കാണണം എന്ന് പറഞ്ഞു കണ്ടു..അപ്പൊ പൊന്ന് മോൻ ചെന്നുറങ്ങിയാട്ടെ... "
അവളെന്നെ കാളിയാക്കി ചിരിച്ചുകൊണ്ട് മറുപടി നൽകിയ ശേഷം തിരിച്ചെന്നെ ബെഡ്ഡിലേക്ക് തള്ളിനടത്തുമ്പോഴായിരുന്നു പിള്ളേരുടെ ഭാഗത്തേക്ക് ഞങ്ങളുടെ ശ്രദ്ധ പൂർണ്ണമായും എത്തിയത്... എല്ലാം കണ്ണും തുറന്ന് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്...അതോടെ ഞങ്ങളും രണ്ടൂം ചമ്മിയ മുഖഭാവത്തോടെ പരസ്പരം നോക്കി...
" കഴിഞ്ഞോ...?ഞങ്ങൾക്കൊന്ന് കിടക്കണാർന്നു... "
അഭി ആ കിടപ്പിൽ തന്നെ ഞങ്ങളെ നോക്കി ചോദിച്ചു...
" അല്ല പിന്നെ പാതിരാത്രി ശൃംഗരിക്കുവാ രണ്ടും...ഇനിയും ഇവിടെ കെടന്ന് കിന്നരിച്ചാ രണ്ടീനേം തൂക്കി എടുത്ത് വരാന്തയിലേക്ക് എറിയും....എന്ന് മൊറട്ട് സിംഗിൾ നന്ദു പറയാൻ പറഞ്ഞു... "
ശ്രീ നന്ദുവെ ചൂണ്ടിക്കാട്ടി കളിയാക്കി ചിരിക്കും പോലെ ഞങ്ങളെ നോക്കി പറഞ്ഞതും ചമ്മിപോയ ദിവ്യ കോടീശ്വരനിലെ മണിക്കുട്ടി പോലും ഓടാത്ത സ്പീഡിൽ സ്ഥലം വിട്ടു...
" നിനക്കൊക്കെ ഒന്ന് കിടന്നുറങ്ങി കൂടെ നാറികളെ.. "
ഞാൻ അവള് പോയതും അവന്മാരെ നോക്കി ചമ്മിയ മുഖഭാവത്തോടെ പറഞ്ഞു...
" പിന്നേ നിൻ്റേം അവളുടേം സംസാരം ഇങ്ങനെ കേൾക്കുമ്പോൾ വല്ല ചാത്തനും
💬 Comments
View all comments