0%

Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]

അറിഞ്ഞ് എന്നെ ചെക്കൻ ചോദിക്കാൻ വന്നതാണെന്ന്... "

ഞാൻ ഷോൾഡറിൽ കിടക്കുന്ന അവളെ നോക്കി ഒരു പ്രാചീന കാലത്തെ ചളിയടിച്ചു...

" ഓ പിന്നേ...ചോദിക്കാൻ പറ്റിയ ഒരു മുതല്...പോടാ "

അവളെന്റെ കൈയ്യിൽ ഒരു അടി തന്ന ശേഷം കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു...

" അതെന്താടി അങ്ങനൊരു ടെല്ലിംങ്ങ്...നീ ഇത്രയും നുള്ളിയും തല്ലിയും നോവിക്കുമ്പോളും നിന്നെ തിരിച്ച് വേദനിപ്പിക്കാതെ പരസ്പരത്തിലെ സൂരജ് ദീപ്തി ഐപിഎസിനെ സ്നേഹിക്കുമ്പോലെ സ്നേഹിക്കുന്ന എനിക്കൊരു കുറവ്... "

ഞാൻ അവളെ നോക്കി ഒന്ന് കണ്ണൂരുട്ടി കൊണ്ട് ചോദിച്ചതും അവള് കെടന്ന് ചിരിക്കാൻ തൊടങ്ങി...അതോടെ ഞാൻ അതിന്റെ വാ കേറി പൊത്തിപ്പിടിച്ചു...

" മിണ്ടാതിരിയടി ലവന്മാരൊക്കെ കെടക്കുവാ...ഏല്ലാരേം എഴുന്നേൽപ്പിക്കുവോ... "

ഞാൻ പിള്ളാര് കിടക്കുന്ന ഭാഗം ചൂണ്ടിക്കാട്ടി പറഞ്ഞതും അവൾക്കും കാര്യം കത്തി അതോടെ ഇച്ചിരി പാട് പെട്ടിട്ടാണേലും അത് ചിരി ഒന്ന് നിർത്തി...അതോടെ ഞാനും അവൾടെ വാ പൊത്തിയ കൈയ്യെടുത്തു...

" പിന്നെ ഒരു പാവം വന്നേക്കുന്നു...അന്ന് ഈ കരണത്ത് ഒന്ന് തന്നതോർമ്മയുണ്ടോ..അതിന്റെ ഓർമ്മ ഇപ്പോഴും ഉണ്ട്... "

അവളെന്തോ ഓർത്തപ്പോലെ അവളുടെ കവിള് തലോടി കാണിച്ചു കൊണ്ടെന്നോട് പരാതി പറയും പോലെ പറഞ്ഞു...

" അയ്യോ സോറി മോളെ അത് അന്നൊരു ആവേശത്തിൽ...അതിന് പകരമായി ചേട്ടനാ കവിളിൽ ഒരു ഉമ്മ തരട്ടെ... "

ഞാനൊരു കള്ളഭാവത്തോടെ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു

" അയ്യടാ അങ്ങനിപ്പൊ ചേട്ടൻ പകരം വീട്ടണ്ടാട്ടോ... "

അവളെന്റെ മൂഖ് പിടിച്ച് ഒരു വശത്തേക്ക് തള്ളിയ ശേഷം ഒരു പുഞ്ചിരിയോടെ പറഞ്ഞു...

" പക്ഷെ തൊട്ടടുത്ത നിമിഷം

💬 Comments

View all comments