0%

Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]

ഒരു കിന്നാരം...പക്ഷെ തട്ടി മാറ്റിയതും അതേ സ്പോട്ടിൽ ലവള് വീണ്ടും എൻ്റെ കൈയ്യിൽ ചുറ്റിപിടിച്ചു... ഈ സാധനം ചെറുപ്പത്തിൽ മുലപ്പാലിന് പകരം റബ്ബറും പാലാണോ കുടിച്ചത്... ഇനി ഇവൾടെ തന്തയ്ക്ക് വല്ല റമ്പറ് കച്ചോടവും ആയിരിക്കുവോ ബിസിനസ്സ്...

" അത് ഓർത്തപ്പോഴാ ഇന്ന് നിന്നേയും ഇറക്കി വീട്ടിൽ ചെന്നപ്പൊ അവിടൊരാളുണ്ടായിരുന്നു... "

ചിന്തകൾ അങ്ങോട്ട് കാട് കേറിയപ്പോൾ ആയിരുന്നു ഞാൻ ആ കാര്യം ഓർത്തത്...

" ആരാത്... "

അവളാരണെന്നറിയാൻ ഉള്ള തൊര കൊണ്ട് ചോദിച്ചത് എനിക്ക് നേരത്തെ മിസ്സായ അവളുടെ തന്തയ്ക്ക് ഇട്ട് വിളിക്കാൻ കിട്ടിയ ചാൻസിന് പകരമായി കിട്ടിയ ഫ്രീഹിറ്റായാരുന്നു...

" നിന്റെ തന്ത... "

ആ ഫ്രീഹിറ്റ് ഞാൻ നല്ല വെടിപ്പായി ബൗണ്ടറിക്ക് മുകളിലൂടെ പറത്തി...ഇത്തിരി കനത്തിൽ ആണ് അത് പറഞ്ഞത്...അതോടെ പെണ്ണ് കളിയാക്കിയതാണെന്ന് കരുതി വീണ്ടും എൻ്റെ കൈയിൽ കേറി പിച്ചി...അപ്പൊ എവിടുന്നോ എൻ്റെ കാതിൽ മറ്റേ പാട്ടാരോ പാടും പോലെ തോന്നി " അവനവൻ കുടുക്കുന്ന കുരു കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ... "

" എൻ്റെ പെണ്ണെ കാര്യായിട്ടാ നിന്റെ തന്തപടി അവിടുണ്ടായിരുന്നു... "

ഞാൻ അവളെ നോക്കി പല്ലുകടിച്ച് പറഞ്ഞു...അല്ലാതെ അവളെ കേറി കടിക്കാൻ നിന്നാൽ ചുണ്ടെലി കേറി മുതലയെ കടിച്ചത് പോലിരിക്കും എൻ്റെ അവസ്ഥ...

" ആന്നോ എന്നാൽ മാഡത്തിനെ കാണാൻ വന്നതായിരിക്കും...ഞാൻ നേരത്തെ വിളിച്ചു പറഞ്ഞാർന്നു സംഭവം... "

അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ മറുപടി തന്ന ശേഷം എൻ്റെ ഷോൾഡറിലേക്ക് ചാഞ്ഞു...

" മേടത്തിനെയാണോ ഇടവത്തിനെയാണോ എന്നൊന്നും എനിക്കറിയില്ല...ഞാൻ ആദ്യം കരുതി നമ്മൂടെ കാര്യം എന്തേലും

💬 Comments

View all comments