Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
തന്നെ മൂപ്പര് പത്രത്തിൽ തല പൂഴ്ത്തി തന്നെ ഇരിപ്പുണ്ടായിരുന്നൂ... പുള്ളിക്കാരൻ ജോലിക്ക് പോകാൻ റെഡി ആയി ഇരിക്കുന്നതാണ്...അതോടെ ഞാൻ വണ്ടിയും പാർക്ക് ചെയ്ത് ഉമ്മറത്തേക്ക് കയറി...
" ആ നിങ്ങളിറങ്ങാർ ആയോ... "
ചുമ്മാ എന്തേലും തുടക്കം ഇടണം എന്നുള്ളത് കൊണ്ട് ഞാൻ അച്ഛനെ നോക്കി പറഞ്ഞു...പിന്നെ പതിവിലും നേരെ വിപരീതമായി അകത്ത് കയറുന്നതിന് പകരം ഉമ്മറത്തെ ചാരുപടിയിൽ അങ്ങേരുടെ എതിർവശത്തായി ഇരുന്നു...
" എവിടുന്ന്...നിൻ്റമ്മ മഹാറാണി അതിന് അണിഞ്ഞൊരുങ്ങി കഴിയണ്ടേ...പണ്ട് ഞാൻ പ്രേമിക്കുമ്പൊ തൊട്ട് ഇന്ന് വരെ അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല... "
മൂപ്പരെൻ്റെ ചോദ്യത്തിന് മറുപടിയായി ഒരു ചിരിയോടെ പത്രത്തിൽ നിന്നും തലയെടുത്ത് കൊണ്ട് പറഞ്ഞു...ആ പറഞ്ഞത് ഒരു പരമ സത്യമായത് കൊണ്ട് ഞാനും അറിയാതൊന്ന് ചിരിച്ച് പോയി...അങ്ങനെ പിന്നെയും ഒന്നും രണ്ടൊക്കെ സംസാരിച്ച ശേഷം ഞാൻ മറ്റേ കാര്യം ചോദിക്കാൻ തീരുമാനിച്ചു...
" അച്ഛാ ഇന്നലെ വിനു അങ്കിൾ വന്നപ്പൊ എന്തോ സീരിയസ് മാറ്റർ സംസാരിക്കുന്നത് കേട്ടല്ലോ...എന്നതാ സംഭവം... "
ഞാൻ മടിച്ച് മടിച്ചാണേലും ഒടുക്കം അങ്ങ് ചോദിച്ചു...
" ഏയ് എന്ത് അവനിങ്ങനെ ചുമ്മാ ഓരൊന്നൊക്കെ സംസാരിച്ചിരുന്നു എന്നല്ലാതെ സീരിയസ് ആയിട്ട് ഒന്നും ഇല്ലല്ലോ... "
അച്ഛൻ എൻ്റെ ചോദ്യത്തിന് വല്ല്യ ശ്രദ്ധ നൽകാതെയുള്ള ഒരു മറുപടി തന്നപ്പോൾ തന്നെ ഞാൻ ഊഹിച്ചു അത് എന്നെ അതിൽ നിന്നും ഒഴിവാക്കാൻ ആണെന്ന്...പക്ഷെ ഞാൻ അറിയാതെ പിന്മാറാൻ തയ്യാറല്ലായിരുന്നു...
" അങ്ങനൊന്നുമല്ല മൂപ്പര് പറഞ്ഞതൊക്കെ ഞാൻ കേട്ടതാ...ആരാ അങ്ങേര് ഇത്ര പേടിക്കുന്ന ആളുകൾ... "
ഞാൻ എല്ലാം കേട്ടു എന്ന അർത്ഥത്തിൽ വീണ്ടും അച്ഛനോട് കാര്യം ചോദിച്ചതും മൂപ്പര് വീണ്ടും ഓരൊന്നക്കെ പറഞ്ഞെന്നെ ഒഴിവാക്കാൻ ശ്രമിച്ചു...പക്ഷെ ഞാൻ വിടാതെ ചോദിച്ചപ്പൊ അങ്ങേരും ആശയകുഴപ്പത്തിലായി...എന്നോട് പറയണോ വേണ്ടയോ എന്ന്...ഒടുക്കം പുള്ളി ഒരു തീരുമാനത്തിൽ എത്തി എന്ന് കണ്ടപ്പൊ എനിക്കും സമാധാനമായി...
" ഡാ... ഞാൻ പറഞ്ഞു തരാം...പക്ഷെ നീയിത് തൽക്കാലം ആരോടും പറയാൻ ഒന്നും നിൽക്കേണ്ട... "
മൂപ്പരെൻ്റെ അടുത്ത് വന്നിരുന്നു കൊണ്ട് കാര്യം പറയാൻ എന്നോണം ഒരു മുഖവരയിട്ടു...ഞാൻ അതിന് തലകുലുക്കിയ എൻ്റെ സമ്മതവും അറിയിച്ചു...അതോടെ പുള്ളിക്കാരൻ പറയാൻ തുടങ്ങി
" വിനുവിന് നമ്മുടെ ടൗണിന് കുറച്ച് അടുത്തായി അവരുടെ തറവാട് വകയിൽ ഒരു സ്ഥലമുണ്ട്... ആ സ്ഥലത്തിനെ ചൊല്ലി വളരെക്കാലം മുന്നേ ഒരു കേസ് ഉണ്ടായിരുന്നു.. അതിന് കാരണക്കാരൻ അവന്റെ മുൻകാല ഒരു ബിസിനസ് പാർട്ണറുമായിരുന്നു...കണ്ണൂർ
💬 Comments
View all comments