0%

Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]

എന്നോണം ബെഡുകളിൽ ചുരുണ്ടുകൂടി...

അങ്ങനെ ഒരുവിധം പിള്ളേരൊക്കെ ഉറങ്ങിയെന്ന് തോന്നിയപ്പോൾ ഞാൻ നമ്മുടെ കഥ നായികയെ ഒന്ന് ഫോണ് ചെയ്തു... കാമുകന്മാരുടെ ഒരു കഷ്ടപ്പാടേ....

" ഹലോ...ന്വാമിന് ദേവിയെ ഒന്ന് ദർശിച്ചാൽ കൊള്ളാമെന്നുണ്ട്...ഒന്ന് ഇത്രേടം വരെ വരുവോ... "

അവൾ ഫോൺ എടുത്തതതും ഞാൻ ഡോറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു...ആഹാ കൊള്ളാലോ എനിക്ക് ഈ അച്ചടി ഭാഷ നല്ല അസ്സലായി വഴങ്ങുന്നുണ്ടല്ലേ...ഇനി കഴിഞ്ഞ ജന്മത്തിൽ വല്ല തറവാട്ടിലും ആണോ ഈ ഉണ്ണി പിറന്നത്...ചിന്തകൾ അങ്ങോട്ട് കാട് കേറാൻ തുടങ്ങുമ്പോൾ ഒടുക്കം മനസ്സ് തെണ്ടി ഉള്ളിൽ നിന്ന് മിസ്റ്റർ ധരം നമ്മൾ കാര്യത്തിൽ നിന്നും വഴിമാറുന്നു എന്നോർമിപ്പിച്ചു...

" ഇല്ല... പറ്റില്ല...ഇയാളാരാ... "

ഞാൻ പറഞ്ഞ് മുഴുവിപ്പിച്ചതും ലവളുടെ മറുപടി വന്നതോ ഞാൻ ആരാന്ന്...ആഹാ...എങ്ങനിരിക്കണ്...

" ആഹാ ഞാനോ ഞാന്നിൻ്റച്ഛൻ്റെ... "

ലവളുടെ തന്തയ്ക്ക് ഇട്ട് രണ്ട് പറയാം എന്ന് കരുതിയതും ഡോറും തുറന്നപ്പൊ ദാണ്ടെ നിൽക്കുന്നു പെണ്ണ് മുന്നിൽ...ഇവളാര് മേഘസന്ദേശത്തിലെ റോസിയോ ആസ്ഥാനത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ...

" അച്ഛൻ്റെ...? എന്തേ നിർത്തി കളഞ്ഞേ... ബാക്കി കൂടെ പറാ... "

പെണ്ണ് ഫോണും കട്ടാക്കി റൂമിൻ്റെ ഉള്ളിൽ കേറിയതും ഒരുമാതിരി എൽകെജി പിള്ളേരെ വിരട്ടുന്ന ടീച്ചർമാരുടെ ഭാവത്തിൽ കൈയ്യും കെട്ടി എന്നെ നോക്കി നിൽപ്പുണ്ട്...

" അത് അച്ഛൻ്റെ കൂട്ടുകാരൻ്റെ മോനാന്ന് പറയാൻ വരുവാർന്നു... "

ഞാൻ അവളെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ച് പറഞ്ഞതും പെണ്ണെന്നെ ഇരുത്തിയൊരു നോട്ടം...ഇനി ഇവളെ വല്ല കട്ടുറുമ്പും കടിച്ചോ...പാവം ആ ഉറുമ്പിന് വല്ലതും പറ്റിയോ ആവോ...

" നോക്കണ്ടടി ദിവ്യാ ഉണ്ണി

💬 Comments

View all comments