Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
റൂമിലേക്ക് കാലെടുത്ത് വെച്ചതും ശ്രീ എന്നെ നോക്കി പറഞ്ഞു...അപ്പൊ ഈ തെണ്ടികൾ എന്നെ കൊണ്ട് ഏതാണ്ടക്കയോ പറയുവായിരിക്കും...
" എന്താടാ ഞാൻ ഇല്ലാത്തേരം എന്നെ പറ്റി പുയിപ്പടിക്കുന്നത്... "
ഞാൻ ശ്രീയുടെ അടുത്തായി ചെന്നിരുന്ന് കൊണ്ട് ചോദിച്ചു...
" അല്ല നിന്റെ ഇങ്ങോട്ട് വരാൻ ഉള്ള കൃത്യനിഷ്ഠതയെ പറ്റി പറഞ്ഞതാണേ...എല്ലാം വന്ന് കേറിയ കൊച്ചിന്റെ ഗുണം... "
അതിന് അവൻ്റെ വായീന്ന് വീണ മറുപടി കേട്ടതും ഞാൻ ആ പന്നിയെ ചൂഴ്ന്നൊന്നു നോക്കി...
" അതല്ലേലും എല്ലാവരുടേം ജീവിതത്തിൽ ഒരു ലൈവ് ചെയിംജിങ്ക് മൂമൻ്റ് ഉണ്ടാവില്ലെ... ഇവൻ്റെ ജീവിതത്തിൽ ആ പെണ്ണായിരുന്നു... "
നന്ദുവായിരുന്നു ആ ഡയലോഗിൻ്റെ ഉടമ... കണ്ട ഊള റീൽസും കണ്ടെറങ്ങിക്കോളും മൈരൻ ബാക്കിയുള്ളവൻ്റെ നെഞ്ചത്ത് കൊട്ടാൻ...
" പഫാ... അവളോ ഞാൻ...എനിക്കാണ് ആ ക്രഡിക്റ്റ്...ഞാൻ ബൈക്കിന്റെ മണ്ടേന്ന് നിലത്ത് വീണ് മണ്ണ് ടെസ്റ്റ് ചെയ്തില്ലായിരുന്നേൽ ഇങ്ങനൊക്കെ നടക്കുവോ... "
അതുല് വളരെ അഭിമാനത്തോടെ അത് പറഞ്ഞത് കേട്ടപ്പൊ ഞാൻ അന്തം വിട്ടു നിന്നു...അല്ലേ പിന്നെ നിങ്ങള് തന്നെ പറ ഇതിനൊക്കെ ഞാൻ തിരിച്ചെന്ത് മറുപടി പറയാനാ...അവന് ക്രെഡിറ്റ് വേണത്രേ...
" നിനക്ക് എൻ്റെ കല്ല്യാണത്തിന് രണ്ട് പപ്പടം തരാം പോരേ...ഇതികൂടുതൽ ഒന്നും ചോദിക്കരുത്... "
ഞാൻ അവനെ നോക്കി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു കൂട്ടത്തിൽ ആ വിശ്വരൂപത്തെ ഒന്ന് തൊഴുകയും ചെയ്തു..റെയറ് പീസാണേ...അതോടെ അവിടൊരു കൂട്ട ചിരിക്കുള്ള വകയായിരുന്നു പിന്നീട്... പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇത്തിരി നേരം തമാശകൾ പറഞ്ഞ് നേരം അങ്ങ് തള്ളിനീക്കി...ഒടുക്കം ഫുഡും കഴിച്ച് ശേഷം ആശാന്മാർ എല്ലാവരും കിടക്കാൻ
💬 Comments
View all comments