Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
അതോടെ തൽകാലം അത് നടക്കില്ല...പിന്നെ ഇവിടിരുന്നിട്ട് എന്ത് കാര്യം...അതോടെ ഞാൻ ഉമ്മറത്തേക്കിറങ്ങി...
" ഹാ നീ ഇറങ്ങാറായോ... "
ഉമ്മറത്തേക്കിറങ്ങിയതും എന്നേ കണ്ട എൻ്റെ തന്ത പടി ചോദിച്ചു...
" ആ സമയം ആയല്ലോ... "
ഞാൻ അതിന് സ്വാഭാവികമായിട്ടുള്ള മറുപടിയും നൽകി...
" അവരെല്ലാവരും കൂടെ അവിടെ അടിച്ചുപൊളിയായിരിക്കും അല്ലേ മോനേ... "
ഇത്തവണ ദിവ്യയുടെ അച്ഛൻ്റെ വകയായിരുന്നു ചോദ്യം...പിന്നേ ഒടുക്കത്തെ അടിച്ച് പൊളിയല്ലേ...ചെന്ന് തൻ്റെ മോളുടെ മുന്നിൽ നിന്ന് കൊടുത്താ മാത്രം മതി അടിയും നുള്ളി പൊളിക്കലും ഒക്കെ അവള് വെടിപ്പായി ചെയ്യ്തോളും എന്ന് പറഞ്ഞാലോ...? അല്ലേ വേണ്ടാ മൂപ്പർടെ നല്ല ആരോഗ്യമുള്ള കൈയ്യാ...ഒന്ന് കിട്ടിയാ പല്ല് നാല് വേറെ വെക്കേണ്ടി വരും...എന്തിനാ വെറുതെ പാഴ് ചെലവ്...
" ഏയ് അങ്ങനോന്നൂല്ല്യ അങ്കിളേ... "
ഞാൻ ഒരു ഇളിച്ച മുഖത്തോടെ മറുപടി പറഞ്ഞു...ഇനി ഭാവി അമ്മായിയച്ഛന് നല്ലൊരു ചിരി കൊടുത്തില്ലാന്ന് പരാതി വേണ്ടാ...
" എന്നാ ഞാൻ എറങ്ങട്ടെ... "
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ അവിടുന്ന് എറങ്ങാൻ എന്നോണം യാത്ര പറഞ്ഞു...ബാക്കി അവിടെ പോയി അങ്ങേരുടെ മോളുടെ കയ്യീന്ന് വാങ്ങനുള്ളതാ...അതോടെ ഒരിക്കൽ കൂടി എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി...
അങ്ങനെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് എത്തി വണ്ടിയും പാർക്ക് ചെയ്ത് മുകളിലേക്ക് കയറിയതും ചുമ്മാ ഞാനാ നഴ്സിംഗ് കണ്സൾട്ടന്സിയിലേക്ക് പാളി നോക്കി...നമ്മൂടെ തമ്പ്രാട്ടി കുട്ടിയെ ഒന്നു കാണലോ...പക്ഷെ നോ രക്ഷ കക്ഷിയെ കാണാനില്ല...അതോടെ ഇച്ചിരി നിരാശയോടെ ഞാൻ റൂമിലേക്ക് വച്ചുപിടിച്ചു...
" ഹാ കാമുകൻ എത്തിയല്ലോ നൂറായിസാ... "
ഞാൻ
💬 Comments
View all comments