0%

Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]

സിറ്റി കേന്ദ്രീകരിച്ചു പോകുന്ന ഒരു ഐടി കമ്പനിയായ ആർ കെ ടെക്നോളജിസിന്റെ ഒരു രാജ്കുമാറാണ് കക്ഷി... "

അച്ഛനെന്നോട് കാര്യങ്ങൾ പറയുമ്പോൾ ഞാൻ ശ്രദ്ധാപൂർവ്വം അത് കേൾക്കുവായിരുന്നു...കൂട്ടത്തിൽ ആ നാമങ്ങൾ എന്നിൽ ശക്തമായി കൊത്തിവെക്കുകയും ചെയ്തു... " രാജ്കുമാർ... ആർ കെ ടെക്നോളജീസ്... "

" അത് വിനുവിൽ നിന്നും അയാൾ തട്ടിയെടുക്കാൻ പല വിധത്തിലും ശ്രമിച്ചു കള്ള പവർ ഓഫ് അറ്റോർണി ഉണ്ടാക്കിയും മറ്റും...അയാൾക്ക് അവിടെ ഒരു ഐ ടി ഹബ് തുടങ്ങണം അതിന് വേണ്ടിയാണ്...പക്ഷെ വിനു നിയമ വഴി നീങ്ങിയതോടെ അയാൾക്ക് അത് തടസമായി...ഒടുക്കമത് കേസ് ആയി കോടതിയിൽ എത്തി...ഇനി അതിന്റെ വിധി വരണം...ഇപ്പൊ അടുത്ത് ഉണ്ടാവും...അത് വിനുവിന് അനുകൂലവും ആയിരിക്കും... "

അച്ഛൻ പറഞ്ഞ് നിർത്തി എന്നെ ഒന്ന് നോക്കി...

" അങ്കിളിന് അനുകൂലം ആയിട്ടാണല്ലോ വരുമെന്ന് പറഞ്ഞത് പിന്നെന്താ പ്രശ്നം... "

ഞാൻ സ്വഭാവികമായും എന്നിൽ വന്ന ഒരു സംശയം കൂടെ അച്ഛനോട് തിരക്കി...

" അതാണ് പ്രശ്നം...അവനാളൊരു പരമ ചെറ്റയാടാ...ഇത്രയും കാലം കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നത് കൊണ്ടാ അവൻ അടങ്ങി നിന്നത്...വിധി വന്ന് അവനെതിരായാൽ അവനെന്തൊക്കെ ചെയ്യും എന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല...അതാണ് വിനുവിന്റെ പേടി... "

അച്ഛൻ കാര്യം മൊത്തത്തിൽ പറഞ്ഞ് ക്ലൈമാക്സിട്ടപ്പോൾ എനിക്ക് ഏകദേശം ഒരു റൂട്ട് കിട്ടി...അതാണ് കാര്യം...മ്മ് കൊള്ളാം....അപ്പൊ വില്ലാനാളിത്തിരി കടുപ്പക്കാരനാണ്...

" നീയിത് ഇനി അറിഞ്ഞത് ആരോടും പറയാൻ നിൽക്കണ്ടാ...നോക്കാം നമ്മുക്ക് വഴിയെ എന്താവൂന്ന്... "

ചിന്തയിൽ മുഴുകി കൊണ്ടിരുന്ന എന്നെ തിരികെ കൊണ്ടുവന്നത് അച്ഛൻ്റെ ഓർമ്മപെടുത്തലായിരുന്നു...

" ഹേയ് ഇല്ല...ഇന്നലെ

💬 Comments

View all comments