Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
അത് കേട്ടപ്പൊ അറിയാൻ ഉള്ള ഒരു തൊര കൊണ്ട് ചോദിച്ചതാ..അല്ലാതെ ഇതിലൊക്കെ എനിക്ക് എന്ത് ചെയ്യാൻ പറ്റും... "
ഞാൻ അച്ഛനെ നോക്കി ഉള്ളിൽ ഉള്ള കണക്ക് കൂട്ടലുകൾ പുറമെ കാണിക്കാതെ ഒരു പൊടി പയ്യനെ പോലെ പറഞ്ഞുകൊണ്ട് ഒരു ചിരി നൽകിയ ശേഷം അകത്തേക്ക് കയറി...അപ്പോഴേക്കും അമ്മയും റെഡിയായി താഴെ എത്തിയിരുന്നു... പിന്നെ ഇച്ചിരി നേരം പുള്ളിക്കാരിയോടും കത്തിയടിച്ച് നിന്നു...ഒടുക്കം അവര് രണ്ടാളും സലാം പറഞ്ഞു പോയതും ഞാൻ വേഗം നന്ദുവെ ഫോണെടുത്ത് വിളിച്ചു...
" ഡാ നീ കോളേജിൽ പോകല്ലേ വീട്ടിൽ തന്നെ നിന്നോ ഞാൻ അങ്ങോട്ട് വരാം.. നമ്മുക്കൊരു സ്ഥലം വരെ പോകണം... "
ഫോണെടുത്തതും ഞാൻ അവനോട് ഇച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്...
" ഹേ...എന്തോ പറ്റിയെടാ നീ കാര്യം പറാ... "
എൻ്റെ സംസാരത്തിലുള്ള മാറ്റം കേട്ടത് കൊണ്ടായിരിക്കണം അവളങ്ങനെ ചോദിച്ചത്...
" നേരിട്ട് പറയാടാ നീ പെട്ടെന്ന് റെഡിയായി നിന്നോ ഞാൻ വരാം... "
ഞാൻ അത് കൂടെ പറഞ്ഞ് ഫോൺ കട്ടാക്കി...വേഗം ഫ്രഷാവാനൊരുങ്ങി...മനസ്സിൽ ഒറ്റ ഒരു ചിന്ത മാത്രം വെച്ച്...അതെ രാജ് കുമാറിനെ കാണണം...ഇന്ന് തന്നെ കാണണം...
കുളിച്ച് ഫ്രഷായി അമ്മയുണ്ടാക്കിയ ബ്രേക്ക് ഫാസ്റ്റും തട്ടി വേഗം തന്നെ നന്ദുവിൻ്റെ വീട് പിടിച്ചു...അവിടെ എത്തിയപ്പോൾ പറഞ്ഞത് പോലെ തന്നെ അവൻ റെഡിയായിട്ടുണ്ടായിരുന്നു...അതോടെ ഞാൻ അവനേയും പിക്ക് ചെയ്ത് വണ്ടി ആർ കെ ടെക്നോളജീസിലേക്ക് വിട്ടു...യാത്രയിൽ ഞാൻ ഇന്നലെ കേട്ടതും രാവിലെ അച്ഛനിൽ നിന്നറിഞ്ഞതും ഒക്കെ അവനോട് പറഞ്ഞു കൊടുത്തു...
" അളിയാ അപ്പൊ അങ്ങനാ കാര്യം...അല്ല അപ്പൊ
💬 Comments
View all comments