Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
കാര്യം വിവരിച്ച് കൊടുത്തതും ആശാന് ചെറുതായിട്ട് എന്തൊക്കെയൊ കത്തുന്നുണ്ട് എന്നാലുമവന് ഒരു അഞ്ച് മിനിറ്റിൻ്റെ താമസം തലച്ചോറിൽ എവിടെയോ ഉണ്ട്....
" അല്ല എന്നാൽ പിന്നെ നിനക്ക് തന്നെ അപേക്ഷിച്ചൂടെ എൻ്റെ പേരിൽ എന്തിനാ... "
ഈ സംശയവും സ്വാഭാവികമായി ഇത് കേൾക്കുന്ന ഒരാൾക്ക് ഉണ്ടാവേണ്ടതായതുകൊണ്ട് ഞാൻ ആ പന്നിനെ വെറുതെ വിട്ടു...
" അത് നിനക്ക് മനസ്സിലായില്ലേ...ഇതു പോലൊരു നായിൻ്റെ മോനോട് അത് എനി ഒരു നാടകത്തിനാണേൽ പോലും എൻ്റെ പട്ടി ഇരക്കും...അതിനാ നിന്നെ കൂടെ കൂട്ടിയത്... "
ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞതും നീട്ടി ഒരു ആട്ടായിരുന്നു മറുപടി...അത് വക വയ്ക്കാതെ ഞാൻ ചിരിച്ചുകൊണ്ട് വേഗം വണ്ടി എടുത്തു...അങ്ങനെ കുറച്ചു നേരത്തിനൊടുവിൽ ഞങ്ങൾ അവിടെ എത്തി...മുന്നിൽ തന്നെ കമ്പനിയുടെ വലിയ ഒരു ബോർഡ് ഉണ്ടായിരുന്നു...R K Technologies...
" അളിയാ പറഞ്ഞത് ഓർമ്മയുണ്ടല്ലോ കട്ടയ്ക്ക് സംശയം വരാത്ത രീതിയിൽ എൻ്റെ കുട്ടൻ പെർഫോം ചെയ്യ്തോളണം... "
കംപനിക്കുള്ളിലേക്ക് കയറുമ്പോൾ ഞാൻ നന്ദുവെ നോക്കി അവസാനമായി ഒന്നുകൂടെ ഓർമിപ്പിച്ചു... അതിനവൻ എന്നെ നോക്കി ഇരുത്തിയൊന്ന് മൂളി...അത് കണ്ട് എനിക്ക് ചെറുതായി ചിരി വന്നു...
" ഹലോ ഹൗ കാൻ ഐ ഹെൽപ്പ് യൂ... "
റിസപ്ഷനിൽ എത്തിയതും ഒരു പെണ്ണ്കൊച്ച് ഞങ്ങളോട് ചോദിച്ചു...
" രാജ് കുമാർ സാറെ ഒന്ന് മീറ്റ് ചെയ്യാൻ വന്നതായിരുന്നു...ക്യാൻ വീ മീറ്റ് ഹിം നൗ... "
അവളുടെ ചോദ്യത്തിന് ഞാൻ തന്നെ ആയിരുന്നു മറുപടി നൽകിയത്...
" വെയിറ്റ് എ സെക്കൻ്റ്... "
അവൾ ഞങ്ങടെ ആവശ്യം കേട്ടതും
💬 Comments
View all comments