Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
അകത്ത് ആ മൈരനെ വിളിച്ച് സമ്മതം വാങ്ങുന്നത് കേട്ടു...
" യെസ്സ്...അങ്ങോട്ടാണ് സാറിൻ്റെ ക്യാമ്പിൻ...പ്ലീസ് കം... "
ഒടുവിൽ ഫോണിൽ കൂടെ അവൻ സമ്മതം അറിയിച്ചതും പെണ്ണ് ചിരിയോടെ ഞങ്ങൾക്ക് മറുപടി തന്ന ശേഷം മുന്നിൽ നടന്നു...അതോടെ ഞാനും നന്ദുവും അവൾക്ക് പിന്നാലെ നടന്നു...ഒടുക്കം ഞങ്ങളെ ക്യാമ്പിൻ്റെ മുന്നിൽ എത്തിച്ചതും അവൾ തിരികെ റിസപ്ഷനിലേക്ക് നടന്നു...അതോടെ ഞാൻ നന്ദുവിനോട് കയറാൻ പറഞ്ഞു...
" മെ ഐ കമിൻ സാർ... "
നന്ദു ഡോറ് തുറക്കുന്നതിനോടൊപ്പം ചോദിച്ചു...അതിന് ഉള്ളിൽ നിന്നും യെസ്സ് എന്ന് മറുപടി കിട്ടിയതും അവൻ ഉള്ളിലേക്ക് കയറി പിന്നാലെ ഞാനും...അതോടെ കാണേണ്ട ആളെ എൻ്റെ കണ്ണ് മുന്നിൽ കിട്ടി...കോട്ടും സ്യൂട്ടും ധരിച്ച അത്യാവശ്യം പൊക്കവും അതിനൊത്ത ശരീരവുമുള്ള ഏതാണ്ട് നമ്മുടെ അച്ഛൻ്റെ ഒക്കെ പ്രായമുള്ള ഒരു മധ്യവയസ്കൻ...അയാൾക്ക് മുന്നിൽ ഒരു ബോർഡിൽ M D : Rajkumar എന്ന് എഴുതിയ ചെറിയ നെയിം ബോർഡും ഉണ്ട്....അപ്പൊ ഇതാണ് ആ തന്തയില്ലാത്തവൻ....
" വരൂ ഇരിക്കൂ... "
ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി അയാൾ ഇരിപ്പിടം ചൂണ്ടിക്കാട്ടി പറഞ്ഞു...അതോടെ അയാൾക്ക് മുന്നിലായി ഞങ്ങളിരിന്നു...
" സാർ എൻ്റെ പേര് നന്ദു...ഞാൻ ഒരു Bsc Computer Science ഗ്രാജുവേറ്റ് ആണ്...ഇതെന്റെ ഫ്രണ്ട് അർജ്ജുൻ...ഞാനിവിടെ ജോലിക്ക് വല്ല വേക്കൻസിയും ഉണ്ടോ എന്ന് അറിയാൻ വന്നതാണ്... "
നന്ദു ഉടൻ തന്നെ ക്യാരക്ടറിലേക്ക് കടന്നതും ഞാൻ അവൻ്റെ കള്ളം പറയാനുള്ള കഴിവിൽ അഭിമാനിച്ചു...ഉഫ് സ്മാർട്ട് ബോയ്...
" ഹോ അതായിരുന്നോ...ഒക്കെ..തനിക്ക് വർക്കിംഗ് എക്സ്പീരിയൻസ്സുണ്ടോ... "
വന്ന ആവശ്യം പറഞ്ഞതും അയാളും ഓഫിഷ്യലായി
💬 Comments
View all comments