Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]
ഫോണടിക്കുന്നത് പോലും നീ അറിയുന്നില്ലേ... "
അമ്മ എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചതും ഉടനെ ഞാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോഴേക്കും അത് കട്ടായി...
" അത് പിന്നെ ന...ന...നന്ദുവാ...ഞാൻ എടുക്കാൻ പോകുവാർന്നു...അപ്പൊഴേക്കും... "
ചമ്മിയ ഞാൻ അമ്മയെ നോക്കി വാക്കുകൾക്കായി പരതി...
" എന്നിട്ട് എന്തേ ന...ന...നന്ദുൻ്റെ ഫോണെടുക്കാണ്ട് എന്തോ തീവ്രവാദികൾ ബോംബ് വെക്കാൻ ചിന്തിക്കുമ്പോലെ ഇവിടെ അട്ടവും നോക്കി നിന്നത്... "
പുള്ളിക്കാരി ഇത്തവണ ചൂഴ്ന്നു നോക്കുമ്പോലെയാണ് പറഞ്ഞത്...ഇതിന് എന്തൊക്കെയോ സംശയം ഉണ്ടെന്ന് തോന്നുന്നല്ലോ...അതോ എൻ്റെ തോന്നലോ...
" അങ്ങനൊന്നൂല്ല്യ...ഒരുമാതിരി സി ബി ഐ കളിക്കല്ലേ ഡോകടറേ...ഞാൻ ഫ്രഷായിട്ട് വരാം... "
നൈസായിട്ട് തടി തപ്പുന്നത് മാത്രമാണ് നല്ലതെന്ന് തോന്നിയതും റൂമിലേക്ക് വലിയാനെന്നോണം ഞാൻ പുള്ളിക്കാരിയെ നോക്കി പറഞ്ഞ് മുകളിലേക്ക് കയറാനൊരുങ്ങി...
" മോനൊന്നവിടെ നിന്നേ അമ്മ ചോദിക്കട്ടേ... "
വലിയാൻ നോക്കിയ എൻ്റെ കൈക്ക് കേറി പിടിച്ച അമ്മ എന്നെ അവിടെ പിടിച്ചു നിർത്തി...അതോടെ ഞാൻ പുള്ളിക്കാരിയെ എന്താ എന്നർത്ഥത്തിൽ നോക്കി...
" നിനക്ക് വല്ല പ്രേമോം ഉണ്ടോടാ... ഈയിടെയായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട്... "
അമ്മ എന്നെ നോക്കി കളിയാക്കി ചിരിക്കുമ്പോലെ എടുത്തടിച്ച് ചോദിച്ചതും ഒരുമാതിരി കുറുക്കന് മുന്നിൽ കെണിഞ്ഞ കോഴികുഞ്ഞിൻ്റെ അവസ്ഥായായിരുന്നു എൻ്റെ...പെട്ടുപോയി ബാലകൃഷ്ണാ...പക്ഷെ അത് മുഖത്ത് കാണിക്കരുത് എൻ്റെ ഉള്ളിലെ മികച്ച നടൻ അങ്ങനെ തലതാഴ്ത്തരുത്...
" എന്ത്...ഇങ്ങക്ക് വട്ടുണ്ടോ ഡോക്ടറെ പ്രേമം എനിക്ക്...നല്ല കാര്യായി... "
ഞാൻ കേട്ടത് എന്തോ വലിയ തമാശ പോലെ അഭിനയിച്ച് കാണിക്കാൻ പരമാവധി ശ്രമിച്ചു...പക്ഷെ അത്രയ്ക്ക് അങ്ങ് പെർഫക്ഷൻ വരുന്നില്ല അത് അമ്മയുടെ
💬 Comments
View all comments