0%

Chapter Title : ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj]

തോന്നുന്നില്ല... അപ്പൊ അച്ഛനോട് കാര്യം തിരക്കിയാലോ..?മൂപ്പരെന്നോട് പറയാൻ കൂട്ടാക്കുവോ...? എന്തായാലും ചോദിക്കണം... എനിക്കറിയണം...എൻ്റെ ദിവ്യയ്ക്ക് നേരെ വരുന്ന ആ കരിനിഴൽ അത് ആരാണെങ്കിലും അവർ അവൾക്കരികിൽ എത്തും മുന്നേ എനിക്കവരുടെ അടുത്തെത്തണം... "

മനസ്സിൽ ഓരോന്നൊക്കെ കണക്ക് കൂട്ടി ഞാൻ കുളിച്ച് ഫ്രഷായി ഡ്രസ്സ് മാറുമ്പോഴായിരുന്നു ഫോണ് വീണ്ടും അടിയുന്നത്...അവള് തന്നെ അല്ലതാര്...

" ഹലോ...പറയൂ മാഡം... "

ഞാൻ ഫോണ് ചെവിയോട് ചേർത്ത് പിടിച്ച് കണ്ണാടിക്ക് മുന്നിൽ നോക്കി മുടി ചീകാൻ തുടങ്ങി...

" ഇത്രയും നേരം എന്താ ഫോണെടുക്കാഞ്ഞെ... "

മറുഭാഗത്ത് തുടക്കം തന്നെ കനത്തിലുള്ള അവളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു...

" അത് പിന്നെ ഞാൻ ഫ്രഷാവുകയായിരുന്നു മോളേ...നിന്ന പോലല്ല ഇത്തിരി വൃത്തി ഉള്ള കൂട്ടത്തിലാ... "

ഞാൻ ചുമ്മാ പെണ്ണിനെ വട്ടുപിടിപ്പിക്കാൻ ഒന്ന് കളിയാക്കി വിട്ടു...

" ദേ വേണ്ട കേട്ടോ...ഞാൻ രണ്ട് നേരം കുളിക്കുന്ന കൂട്ടത്തിലാടാ തെണ്ടീ... "

എൻ്റെ കളിയാക്കൽ ഇഷ്ടപ്പെടാത്ത പോലെ പെണ്ണ് ഫോണിലൂടെ ചീറി...അതോടെ എനിക്കും ഹരമായി അങ്ങനങ്ങ് വിട്ടാൽ ശരിയാവൂലല്ലോ...

" എന്നാ പിന്നെ ഒരു നേരം കൂടെ ചേർത്ത് മൂന്നെന്ന റൗണ്ട് ആക്കി കൂടെ ദിവ്യ ചേച്ചി...അതാവുമ്പൊ ബാത്റൂമിൽ തന്നെ ജീവിക്കാലോ... പോരാത്തതിന് അത് നമ്മുക്ക് പത്രത്തിലും കൊടുക്കാം...നാട്ടുകാരും കൂടെ അറിയട്ടെ എൻ്റെ കൊച്ചിൻ്റെ വൃത്തിയെ പറ്റി... "

ഇത്തവണ പറയുന്നതിനോടൊപ്പം ഒന്ന് ആക്കി ചിരിക്കാനും ഞാൻ മറന്നില്ല...അതോടെ പെണ്ണിൻ്റെ വായീന്ന് ഇച്ചിരി ബേഷായിട്ട് തന്നെ കിട്ടി ബോധിച്ചു...ഹോ എന്തൊരു സമാധാനം...

" പോ അവിടുന്ന് എന്നോട് മിണ്ടണ്ടാ...ഞാൻ പോന്നാ...ഇതിനെ ഒക്കെ വിളിച്ച എന്നെ വേണം പറയാൻ... "

പെണ്ണിൻ്റെ പിള്ളാരെപോലെയുള്ള വർത്താനം വീണ്ടും കേട്ടതും ചിരിക്കണം എന്ന് തോന്നിയെങ്കിലും അടുക്കിവെച്ചു...അല്ലെങ്കിൽ ഇനി കാണുമ്പോൾ അവൾടെ പല്ലിനും എൻ്റെ ഷോൾഡറിനും ഒന്നാവനുള്ള ഒരു അവസരമുണ്ടാകും അത്...

" ഹാ പോകല്ലടോ...പെണങ്ങി പോവ്വാ... "

ഞാൻ ഫോണിൽ കൂടെ കൊഞ്ചും പോലെ ചോദിച്ചു...

" ആടാ പോവ്വാ നീ വേഗം ഹോസ്പിറ്റലിലേക്ക് വാ കേട്ടോ...ഞാൻ കാണിച്ചു തരാം... "

എൻ്റെ കൊഞ്ചലിന് അവൾടെ മറുപടി ഇത്തിരി കനത്തിലായിരുന്നു...അതോടെ വേണ്ടാ വേണ്ടാന്ന് എത്ര ശ്രമിച്ചിട്ടും എൻ്റെ മനസ്സ് തെണ്ടി വീണ്ടും തോണ്ടാനൊരുങ്ങി...

" സത്യാണോ...ശരിക്കും കാണിച്ചു തരുവോ...എന്നെ പറ്റിക്കരുത് കേട്ടോ... "

ഞാൻ കളിയാക്കും ചിരിക്കുമ്പോലെ ചോദിച്ചതും മറുഭാഗത്ത് ഒരാട്ടായിരുന്നു...ചെവിയുടെ പാടാ ഉള്ളിലേക്ക് കയറിപോയോ അവ്വോ...കൂട്ടത്തിൽ ഫോണും കട്ടായി...ഓ അപ്പൊ

💬 Comments

View all comments