Chapter Title : ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj]
ദിവ്യാനുരാഗം 2
Divyanuraagam Part 2 | Author : Vadakkan Veettil Kochukunj
[ Previous Part ]
" എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ... "
" നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ... "
കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത്
"ഒലക്കേടെ മൂട്... നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ... ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് നീ അവൻ്റെ നെഞ്ചത് തീർത്തു...അതാണ് സത്യം.. "
" എടി ആ ശിവദാസൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞ കലിപ്പ് ഉണ്ട് പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചത് അവൻ എന്നെ ശൂർപ്പണഖാന്നൊക്കെ വിളിച്ചതുകൊണ്ടല്ലേ... "
" അങ്ങനാണേൽ ഒരാവശ്യവുമില്ലാത്തെ അവനെ കേറി തട്ടിയിട്ട് നിയവനെ പൊട്ടക്കണ്ണാന്ന് വിളിച്ചതോ...? "
" അത് ഞാൻ അവൻ മാത്രം കേൾക്കുന്ന രീതിയിലാണ് വിളിച്ചത് അല്ലാതെ നാട്ടുകാർ കേൾകത്തക്ക രീതിയിലല്ല... "
അത് പറയുമ്പോൾ ദിവ്യയ്ക്ക് ഇച്ചിരി കലിപ്പ് വന്നു...
" എന്തു പറഞ്ഞിട്ട് എന്താ നീയല്ലേ ആദ്യം വിളിച്ചെ... "
" ഒരു സംശയം ചോദിച്ചോട്ടെ നീ എൻ്റെ കൂട്ടുകാരിയാണോ അതൊ അവൻ്റെയോ... നമ്മൾ ഇപ്പൊ എവിടെ വന്നത് നിൻ്റെ ഏതോ കസ്സിന് ആക്സിഡന്റ് പറ്റിയത് നോക്കാൻ വേണ്ടിയാണ്... ആ പൊട്ടകണ്ണൻ്റെ കാര്യം വിട്.. "
നടന്നുകൊണ്ട് സംസാരിക്കുന്ന ശ്രദ്ധയെ പിടിച്ചു നിർത്തി ദിവ്യ ശബ്ദം കടുപ്പിച്ച് അത് പറഞ്ഞപ്പോൾ ശ്രദ്ധയ്ക്ക് നേരെമറിച്ച് ചിരിയാണ് വന്നത്
" എന്റെ പൊന്നു ദിവ്യേ നിൻ്റെ ചാടികടിക്കുന്ന സ്വഭാവത്തെ കൊണ്ടാണ് ഞാൻ പറഞ്ഞത്.. "
" എന്റെ സ്വഭാവം ഇങ്ങനാ മാറ്റാൻ തൽക്കാലം ഉദ്ദേശമില്ല... മോള് നടക്ക്... "
അതും പറഞ്ഞ് അവൾ ശ്രദ്ധയുടെ കൈയ്യും വലിച്ച് ഓപ്പറേഷൻ തിയേറ്ററിൽ അടുത്തേക്ക് നടന്നു... തീയേറ്ററിൻ്റെ മിററിലൂടെ അതുലിനെ കണ്ടതും ശ്രദ്ധ അതാണ് തന്റെ കസിനെന്ന് ദിവ്യയെ കാണിച്ചു..
" എടി ഇത് അവൻ്റെ കൂട്ടുകാരാ.. "
അതുലിൻ്റെ കൂടെ കണ്ടു പരിചയം ഉള്ളതുകൊണ്ട് ശ്രദ്ധ
💬 Comments
View all comments