0%

Chapter Title : ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj]

പറഞ്ഞില്ലേ... മറ്റ് അത്യാവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ അവർ റൂമിൽ വിളിക്കും അങ്ങനാ ഇവിടെ...അതുകൊണ്ട് മോൻ വാ..."

അതും പറഞ്ഞ് ഞാനവനേയും പിടിച്ചെഴുന്നേൽപ്പിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി...

" ആ നീ വന്നോ... " നഴ്സിംഗ് റൂമിലെത്തിയ ശ്രദ്ധയെ കണ്ട് ദിവ്യ ചോദിച്ചു...

" ആൻ്റിയും മോളും ഇപ്പോഴാണ് പോയത്... ഇവിടെ ആ പിള്ളേരാണ് നിൽക്കുന്നത്...പിന്നെ നാളെ നൈറ്റ് ഷിഫ്റ്റ് കയറേണ്ടതല്ലേ അതുകൊണ്ട് അതികസമയം നിന്നില്ല... "

എന്നാ പിന്നെ നമ്മുക്ക് വിട്ടാലോന്നുള്ള ദിവ്യയുടെ ചോദ്യത്തിന് ശ്രദ്ധ ബാഗും എടുത്ത് പോകാം എന്ന് പറഞ്ഞു.എന്നിട്ട് രണ്ടാളും പാർക്കിംഗ് ഏരിയയിലേക്ക് നടന്നു...

" ഡി പിന്നെയില്ലേ അവിടെ വെച്ച് നിനക്ക് വേണ്ടപെട്ട ഒരാളെ ഞാൻ കണ്ടു "

" ആരെ...? "

ശ്രദ്ധയുടെ ചോദ്യം കേട്ടതും ദിവ്യ ആരാണെന്നുള്ള ആകാംക്ഷയിൽ അവളുടെ മറുപടിയും നോക്കി നിന്നു...

" വേറെ ആരാ നീ നേരത്തെ തല്ലുകൂടിയ കക്ഷി...അവൻ അവരുടെ കൂട്ടത്തിൽ ഉള്ളതാ...പേര് അർജ്ജുൻ "

" ആ പൊട്ടകണ്ണനാണോടി എനിക്ക് വേണ്ടപ്പെട്ടവൻ... "

പ്രതീക്ഷിക്കാത്തതും അത്ര ഇഷ്ടപ്പെടാത്തതുമായ മറുപടിയായത് കൊണ്ട് സ്വരം കടുപ്പിച്ച് ദിവ്യയത് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ശ്രദ്ധ തുടർന്നു...

" എടി നീ കരുതും പോലെ അല്ല.. ആള് പൊളിയാണ്.. ഞങ്ങൾ സംസാരിച്ചാർന്നു. നിന്നെപ്പറ്റി തന്നയാ അവൻ ആദ്യം ചോദിച്ചതും... "

" എന്നെപ്പറ്റി അവനെന്തിനാ ചോദിക്കുന്നേ.. "

" നിന്നെ പ്രേമിക്കാൻ അല്ലപിന്നെ... എടി പോത്തേ ആവശ്യമില്ലാത്ത അവനോട് വഴക്കടിച്ചാൽ നിൻ്റൊപ്പമുണ്ടായിരുന്ന എന്നോട് അവൻ നിന്നെ പറ്റി ചോദിക്കില്ലേ... നിനക്ക് വട്ടുണ്ടോന്നാ അവൻ ചോദിച്ചത്... "

അതും പറഞ്ഞ് ശ്രദ്ധ

💬 Comments

View all comments