0%

Chapter Title : ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj]

ചിരിക്കാൻ തുടങ്ങി... പക്ഷേ ദിവ്യയ്ക്ക് അതത്ര സുഖിച്ചില്ല...

" വട്ടവൻ്റെ മറ്റവൾക്ക്... "

ദേഷ്യത്തോടെ ദിവ്യ പറഞ്ഞു

" എടി പിന്നെ ആള് കാര്യങ്ങളൊക്കെ നല്ലോണം ഹാൻഡിൽ ചെയ്യുന്നുണ്ട്... ഇച്ചിരി മെച്യൂരിറ്റി ഉള്ള കൂട്ടത്തിലാ... ഒരുപാട് കാശ് ചെലവാകുന്നതും കണ്ടു... "

" വല്ല കള്ളനോട്ടുമായിക്കും... "

കേൾക്കാൻ താൽപര്യമില്ലാത്ത രീതിയിൽ ദിവ്യ പറഞ്ഞു...

" പോടി നിനക്ക് ഭ്രാന്താ... ഒരാളെക്കൊണ്ട് നല്ലതും പറയരുത്.. "

" ഇത്രക്ക് ഇഷ്ടമായെങ്കിൽ നിനക്കവനെ കെട്ടികൂടെ... "

ഒരൊഴുക്കൻ മട്ടിൽ ശ്രദ്ധയോട് ദിവ്യ പറഞ്ഞു

" അടുത്ത മാസം കല്യാണം ഉറപ്പിച്ച പെണ്ണായിപോയി അല്ലേൽ എനിക്ക് ഒക്കെയായിരുന്നു... " അതും പറഞ്ഞ് ഒന്ന് ചിരിച്ചതിനുശേഷം ശ്രദ്ധ തുടർന്നു

" എന്റെ അഭിപ്രായത്തിൽ നീയവനെ പ്രേമിച്ചോ... രണ്ടിൻ്റെ സ്വഭാവം വെച്ച് കറക്റ്റ് മേച്ചാ... "

വണ്ടി സ്റ്റാർട്ട് ആക്കുന്ന ദിവ്യയെ നോക്കി അതും പറഞ്ഞ് ശ്രദ്ധ പൊട്ടിച്ചിരിക്കാൻ തുടങ്ങി...

" പിന്നെ മേച്ച്... ഇങ്ങോട്ട് കയറടി പോത്തെ ഇല്ലൽ നടന്ന് വീട്ടിൽ പോകേണ്ടിവരും... "

" ഞാൻ ഒരു സത്യം പറഞ്ഞെന്നേയുള്ളൂ... "

ചിരിച്ചുകൊണ്ട് പറഞ്ഞ് ശ്രദ്ധ വേഗം വണ്ടിയുടെ പിന്നിൽ കയറി...

" അവളുടെ ഒരു സത്യം...എൻ്റെ ഗുരുവായൂരപ്പാ... നാളെ തൊട്ടാ പൊട്ടക്കണ്ണനേം കാണണല്ലോ ഇവിടെ വന്നാ... "

വണ്ടി മുന്നോട്ട് എടുക്കുമ്പോ അറിയാതെ ദിവ്യ അത് പറഞ്ഞു... പുറകിൽ ഇരിക്കുന്ന ശ്രദ്ധ അത് കേൾക്കുകയും ചെയ്യ്തു...

" എന്താടി അവനെ കണ്ടാ പ്രേമിച്ചു പോകുമെന്ന് പേടി ഉണ്ടോ... "

പിന്നിലിരുന്ന് ചിരിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞു

" അല്ലടി ജയിലിൽ

💬 Comments

View all comments