Chapter Title : ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]
വീണ്ടും ഇടിച്ചു കൊല്ലാനാണോ... "
പേപ്പറിൽ നിന്നും മുഖമുയര്ത്തി കൊണ്ട് അവളെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു...
" അതുപിന്നെ ഒരു സോറി പറയാൻ വന്നതാ... നേരത്തെ തെറ്റ് എൻ്റെ ഭാഗത്തായിരുന്നു... ഞാനാ ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കിയേ... സോറി... "
ഒറ്റയടിക്കതും പറഞ്ഞ് ഞാനവളുടെ പ്രതികരണം നോക്കിനിന്നു...
" ഒരു സോറി പറഞ്ഞാ എല്ലാം അങ്ങ് തീരുവോ... "
അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് പറഞ്ഞു...
" പിന്നെ ഞാനെന്തു ചെയ്യണം...തലേകുത്തി നിക്കണോ... "
ഇത്തവണ ഞാനും കനത്തിൽ തന്നെ മറുപടി കൊടുത്തു... അല്ല പിന്നെ ഒരു സോറി പറയാൻ വന്നാൽ ഇത്രയ്ക്ക് ജാഡ കാണിക്കാൻ ഇവളാരാ ഐശ്വര്യറായോ....
" ആ എന്നാ അങ്ങനെ തലയുംകുത്തി നിക്ക്... "
പറഞ്ഞ് തീർന്നതും അവൾടെ മറുപടി വന്നു
"അത് നിൻ്റെ തന്തയോ.... "
" ഡോ.... "
ഞാൻ പറഞ്ഞു തീരും മുമ്പേ അവള് കസേരയിൽ നിന്നും എഴുന്നേറ്റ് എന്നെ നോക്കി കനത്തിൽ വിളിച്ചു... രാത്രി സമയം ആയതുകൊണ്ട് അധികം ആരും അവിടെ ഉണ്ടായിരുന്നില്ല... ഒന്നോ രണ്ടോ പേരുമാത്രമാണെന്നു ചുരുക്കം ഉണ്ടായത്... അവരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
" അല്ല പിന്നെ... ഒരു സോറി പറയാൻ വന്നപ്പോൾ ഒരു മാതിരി മറ്റേ സ്വഭാവം കാണിച്ചാ ദേഷ്യം പിടിക്കില്ലേ... "
ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു...
" ഡോ... ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നു... "
അവൾ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു
"അതലറുമ്പോൾ ആലോചിക്കണായിരുന്നു..."
ഞാൻ ചുറ്റുപാടും നോക്കി അവളോട് പറഞ്ഞു
" എനിക്ക്
💬 Comments
View all comments