Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
ഞാൻ പോയി ഡോറ് തുറന്നു... പുറത്ത് ദിവ്യയും അവൾക്ക് പിന്നിലായി ശ്രദ്ധയും നിൽപ്പുണ്ട്
" മുറിയും പൂട്ടി അകത്തിരിന്ന് സല്ലപിക്കാൻ ഇത് ഹോസ്റ്റൽ ഒന്നുമല്ല... "
ഡോർ തുറന്ന എന്നെ നോക്കി ദിവ്യ കടുപ്പത്തിൽ പറഞ്ഞു
"ഞങ്ങള് ഫുഡ്... "
" വഴീന്ന് മാറി നിക്ക്... "
ഞാൻ പറഞ്ഞ് തീരും മുമ്പേ എന്നെയും തള്ളിക്കൊണ്ടവൾ ഇതും പറഞ്ഞ് ഉള്ളിലേക്കു കയറിപ്പോയി...
" അല്ല പെങ്ങളേ ഇത് കടിക്കുവോ...?? "
വാതിലിനടുത്ത് ഇത് കണ്ട് ചിരിക്കുന്ന ശ്രദ്ധയെ നോക്കി ഞാൻ ചോദിച്ചു... പതുക്കെയാണ് ചോദിച്ചത് അല്ലേൽ അതുവിന് കുത്തേണ്ട ഇഞ്ചക്ഷൻ അവളെൻ്റെ പെടലിക്ക് കുത്തും...
" അവള് കേൾക്കണ്ട.... "
അതും പറഞ്ഞ് ശ്രദ്ധ ചിരിക്കാൻ തുടങ്ങി... ഞാനും ഒപ്പം കൂടി...
" അല്ല നേരത്തെ കണ്ടില്ലല്ലോ ഇയാളെ... "
ചിരിക്കുന്നതിനോടൊപ്പം ഞാൻ ശ്രദ്ധയോട് ചോദിച്ചു
" ഒരു പേഷ്യന്റിനെ നോക്കാൻ പോയതായിരുന്നു പക്ഷെ സംഭവങ്ങളൊക്കെ ഞാൻ അറിഞ്ഞു... "
പുറത്ത് നിന്ന് ഉള്ളിലേക്ക് ദിവ്യയെ ഒന്ന് പാളിനോക്കിയ ശേഷം ശ്രദ്ധ എന്നോടതും പറഞ്ഞു ചിരിക്കാൻ തുടങ്ങി...
" അതിനെ പറ്റി ഓർമ്മിപ്പിക്കല്ലേ.... എനിക്ക് എന്നെ തന്നെ രണ്ടടി അടിക്കാൻ തോന്നും... "
ഞാൻ ചമ്മിയ മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് ശ്രദ്ധയോട് പറഞ്ഞു. അപ്പോഴേക്കും ദിവ്യ ഇഞ്ചക്ഷനും വെച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു...
" നിന്ന് കിന്നരിക്കാണ്ട് വാടീ..... "
എന്നോട് സംസാരിച്ചിരുന്ന ശ്രദ്ധയുടെ കൈവലിച്ച് നടന്നുകൊണ്ട് ദിവ്യ പറഞ്ഞു... പിന്നെ കാണാം എന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് ശ്രദ്ധ അവൾക്കൊപ്പം നടന്നു...അതോടെ ഞാനും റൂമിലേക്ക് കയറി...
" ഡാ
💬 Comments
View all comments