0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 1.2K

തന്നു...

" എന്നിട്ട് നീ എന്താ പോകാഞ്ഞെ....? "

ഞാൻ അതും പറഞ്ഞ് ചോദ്യ രൂപത്തിൽ അവനെ നോക്കി

" അപ്പൊ ഇവിടെ നിൻ്റൊപ്പം കൂട്ടിരിക്കാൻ നിൻ്റച്ഛൻ ബാങ്ക് ലീവാക്കി വരുവോ... "

എന്നെ നോക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു

" ഓ....നൻപനെ പോൽ യാറുമില്ലേ... "

ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.

" നിക്ക് ചിരിച്ചത് മതി... അങ്ങോട്ട് നോക്കൂ...നിനക്കുള്ളത് വരുന്നുണ്ട്... "

ദൂരെ കൈചൂണ്ടി അവൻ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി...

" ഈ മാരണം എന്താ ഇങ്ങോട്ട്... "

ഞങ്ങളിരിക്കുന്ന സ്ഥലത്തേക്ക് ആതിര വരുന്നത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു

" വെറെന്തിനാ നിന്നെ കാണാൻ... "

അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

" ഡാ എങ്ങനേലും ഒന്നൊഴിവാക്കി താടാ... "

ഞാൻ അവനെ ദയനീയമായി നോക്കി പറഞ്ഞു

" ഒന്ന് പോടാപ്പാ...ഇന്നല്ലേ നിനക്ക് ഞാൻ ഒരു ഓഫറ് തന്നപ്പൊ നിന്ന് കൊണയടിച്ചിട്ട് ഇപ്പൊ കാലുപിടിക്കുന്നോ... "

അവൻ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു

" ഡാ അത് വിട് അതിന് നമ്മുക്ക് വഴികാണാം...ഇപ്പൊ ഇതിനെ എങ്ങനേല്ലും ഒഴിവാക്കിതാടാ... "

ഞാൻ വീണ്ടും അവനെ നോക്കി കെഞ്ചി...അതിനവൻ നോക്കാം എന്നാ അർഥത്തിൽ തലകുലുക്കി അത് കണ്ടപ്പോൾ ഇചിരി സമാധാനമായി... എന്തേലും ഒക്കെ ഇവൻ കാട്ടും...

" അല്ല രണ്ടു പേരും ക്ലാസ്സിലൊന്നും കേറുന്നില്ലേ... "

ഞങ്ങളുടെ രണ്ടു പേരുടെ അടുത്തെത്തിയതും അവൾ ചോദിച്ചു

" ഇല്ല...കേറിട്ടിപ്പൊ എന്തിനാ... "

അവളുടെ ചോദ്യത്തിന് നന്ദു മറുപടി കൊടുത്തു

" നിങ്ങളില്ലാത്തോണ്ട് ഒരു രസമില്ലന്നേ

💬 Comments

View all comments