Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
മോള് ഇറങ്ങണ്ട... എന്നിട്ട് വേണമെൻ്റെ അമ്മയോട് വഴിയിൽ ഇറക്കിവിട്ടു എന്നൊക്കെ പറഞ്ഞു കൊടുക്കാൻ.... "
അവളോട് അതും പറഞ്ഞ് ഞാൻ പതിവ് സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു... അവൾ കണ്ണടച്ചാണ് ഇരിപ്പ് ഞാൻ വഴി ചോദിക്കുമ്പോൾ ജസ്റ്റ് കണ്ണുതുറന്നു വഴി പറഞ്ഞു തരും എന്നിട്ട് വീണ്ടും പൂട്ടും...ഇതെന്താ ആമയ്ക്ക് ഉണ്ടായതോ.... പിന്നെ ഇതിന് പേടിയും കാര്യങ്ങളൊക്കെ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്... അവസാനം അവള് പറഞ്ഞത് വച്ച് ഒരു ഇടവഴിക്കടുതെത്തിയപ്പൊ അവിടെ നിർത്താൻ അവള് പറഞ്ഞു...അവിടുന്നങ്ങോട്ട് അവള് നടന്നു പോകുമത്രേ.. ഞാൻ വണ്ടി സൈഡാക്കി അതോടെ അവളിറങ്ങി...കണ്ണൊക്കെ പേടിച്ച് കലങ്ങി കണ്ണ്മഷിയൊക്കെ പടർന്നിട്ടുണ്ട്...
" നീ പേടിച്ചെൻ്റെ വണ്ടിയിൽ മുള്ളിയോ..? "
അവളെ പിരി കേറ്റാനെന്നോണം അതും പറഞ്ഞ് ഞാൻ സീറ്റിന് പുറകിലേക്ക് വെറുതെ നോക്കും പോലെ കാണിച്ചു
" പോടാ കാലാ... "
എന്നെ നോക്കി കടുപ്പതിൽ അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി...അതിന് പുറകീന്ന് ഞാനൊരു അടക്കി ചിരി പാസാക്കി... അല്ല പിന്നെ എപ്പോഴും അവള് മാത്രം ചിരിച്ചാൽ പറ്റില്ലല്ലോ... പിന്നെ എവിടുന്ന് വണ്ടി തിരിച്ച് നേരെ വീട്ടിലേക്ക്... എപ്പോഴും ഉള്ളതുപോലെ ഫ്രഷ് ആയി ബ്രേക്ഫാസ്റ്റ് കഴിച്ച് വീട്ടിന്ന് നേരെ കോളേജിലേക്ക്....
കോളേജിലെത്തിയപ്പോൾ നന്ദു മാത്രം ഞങ്ങളുടെ സ്ഥിരം സ്ഥലത്തു നിൽക്കുന്നത് കണ്ടു ബാക്കിയുള്ളവരൊക്കെ എവിടെയാണോ ആവോ...
" അവന്മാരൊക്കെ എവിടെടാ... "
വണ്ടി പാർക്ക് ചെയ്ത് ഞാൻ അവന് നേരെ തിരിഞ്ഞു
" അവന്മാരൊക്കെ അടുത്ത മാസത്തെ ഓണം സെലിബ്രേഷനും കോളേജ് ഡേയും ഒക്കെ ഡിസ്കസ് ചെയ്യുന്ന മീറ്റിങ്ങിലാ... "
അവൻ എനിക്ക് മറുപടി
💬 Comments
View all comments