Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
ഞെട്ടിയേൻ്റെ മൂന്നിരട്ടി ഞാൻ ഞെട്ടിക്കൊണ്ട് അവനെ നോക്കി...പക്ഷെ ആ മൈരന് ഒരു ഭാവ വ്യത്യാസവും ഇല്ല....കാര്യം അത് കളവാണെങ്കിലും പെട്ടെന്നങ്ങനെ കേട്ടപ്പോ തലക്കുമീതെ കിളിയല്ല പരുന്ത് പറന്നു...
" പോടാ നീ വെറുതെ ആളെ വടിയാക്കാൻ... "
അവളെന്നെ ഒന്ന് നോക്കിയ ശേഷം അവനോട് പറഞ്ഞു
" നീ വേണെ വിശ്വസിച്ചാ മതി... അല്ലെങ്കി പിന്നെ ഇവന്നോട് തന്ന് ചോദിച്ചു നോക്ക്... "
എനിക്ക് നേരെ കൈ നീട്ടി കൊണ്ട് നന്ദു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നോർക്കാൻ പോലും സമയം തരാതെ അവളെൻ്റെ നേരെ തിരിഞ്ഞു
" സത്യാണോ അജ്ജൂ... "
അവളെന്നെ നോക്കി ചോദിച്ചു...അതിന് ഞാൻ അവനെ നോക്കിയപ്പോൾ തലയാട്ടൻ അവൻ ആംഗ്യം കാണിച്ചു... പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് തലയാട്ടി...
" പോടാ നിങ്ങള് വെറുതെ കളിപ്പിക്കുവാ...അങ്ങനെ നിന്നെ ഞാൻ വിടത്തില്ല... മൊയ്തീൻ കാഞ്ചനക്കുള്ളതാണേൽ അർജ്ജുൻ ഈ ആതിരക്കുള്ളതാ... "
എന്റെ തലയാട്ടൽ വിശ്വസിക്കാത്തെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി...ഇതെന്തോന്ന് സാധനം എന്നർത്ഥത്തിൽ ഞാൻ നിൽക്കുമ്പോൾ ഒരുത്തൻ അപ്പുറത്തു നിന്ന് മരണചിരി... ഇവളുടെ പഞ്ചാര കേട്ടിട്ടായിരിക്കണം...
" നീ അവളുടെ ഊള പഞ്ചാര ഡയലോഗും കേട്ട് ചിരിച്ചോ മൈരേ... "
ഞാൻ അവനെ തട്ടിക്കൊണ്ട് പറഞ്ഞു..അത് കേട്ടപ്പോൾ അവൻ ഒന്നൂടി ചിരി ഉച്ചത്തിലാക്കി...
" നിർത്ത് മൈരേ... "
ഞാൻ അവനെ നോക്കി പല്ലിറുമ്മി... അതോടെ അടക്കി അടക്കി അവൻ ചിരി നിർത്തി
" മൈരേ ഞാൻ ചിരിച്ചത് അവൾടെ ഊള ഡയലോഗിന് തന്നാ വേറൊന്നുവല്ല... കാഞ്ചനക്ക് മൊയ്തീനെ കിട്ടിയില്ലെന്ന് ആ പോയ സാധനത്തിന് ഒന്ന് പറഞ്ഞുകൊടുക്കടേ...അവൾടെ ഒരു ഉപമ... "
അതും പറഞ്ഞവൻ പൊട്ടിചിരിക്കാൻ തുടങ്ങി...ഇത്തവണ ഞാനും കൂടി... അല്ലേലും ചിരിപ്പിക്കാൻ ഈ നായിൻ്റെ മോനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ...
" അല്ല അത് പോട്ടെ അവളെ ഒഴിവാക്കാൻ നീ എന്തൊക്കെയാ പറഞ്ഞെ... "
ചിരിയൊന്നടങ്ങിയ ശേഷം അവൻ അവളെ ഒഴിവാക്കാൻ ദിവ്യയെ കൊണ്ട് പറഞ്ഞതോർത്ത് ഞാൻ അവനെ നോക്കി ചോദിച്ചു
" അത് പിന്നെ അങ്ങ് തട്ടിവിട്ടതല്ലേ...
💬 Comments
View all comments