Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
നോക്കി കെഞ്ചി...അതിനവൻ നോക്കാം എന്നാ അർഥത്തിൽ തലകുലുക്കി അത് കണ്ടപ്പോൾ ഇചിരി സമാധാനമായി... എന്തേലും ഒക്കെ ഇവൻ കാട്ടും...
" അല്ല രണ്ടു പേരും ക്ലാസ്സിലൊന്നും കേറുന്നില്ലേ... "
ഞങ്ങളുടെ രണ്ടു പേരുടെ അടുത്തെത്തിയതും അവൾ ചോദിച്ചു
" ഇല്ല...കേറിട്ടിപ്പൊ എന്തിനാ... "
അവളുടെ ചോദ്യത്തിന് നന്ദു മറുപടി കൊടുത്തു
" നിങ്ങളില്ലാത്തോണ്ട് ഒരു രസമില്ലന്നേ ക്ലാസ്സൊന്നും... "
ഇപ്രാവശ്യം എന്നെ ഒന്ന് പാളി നോക്കിയാണ് അവള് പറഞ്ഞത്
" ഞങ്ങളോ അതോ ഇവനോ... "
അവളുടെ നോട്ടം കണ്ട നന്ദു എന്നെ ഒന്ന് നോക്കിക്കോണ്ട് അവളോട് ചോദിച്ചു... അതിന് ഞാനവനെ ഒന്ന് കടുപ്പത്തിൽ നോക്കി...
" അങ്ങനേയും പറയാം... "
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" നിനക്ക് വട്ടുണ്ടോ ആതിരേ... "
അവളുടെ മറുപടി കേട്ടതും അത്രയും നേരം മിണ്ടാതിരുന്ന ഞാൻ അവളോടായി ചോദിച്ചു
" നിന്നെ സ്നേഹിക്കുന്നത് വട്ടാണെങ്കിൽ എനിക്കിച്ചിരി വട്ടുണ്ടെന്ന് നീ കൂട്ടിക്കോ... "
എൻ്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ അവള് മറുപടി പറഞ്ഞു
" ഞാൻ തന്നോട് പറഞ്ഞതല്ലേ അതൊന്നും ശരിയാവില്ലെന്ന്...പിന്നെന്തിനാ... "
ഞാൻ വീണ്ടും അവളെ നോക്കി ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു
" എനിക്ക് ഇഷ്ടം ഉള്ളോണ്ട്... പിന്നെ ഏത് മഞ്ഞും ഒരു നാൾ ഉരുകും എന്നല്ലേ... "
ഒരു ചിരിയോടെ അവളെന്നെ നോക്കി അതു പറഞ്ഞപ്പോൾ ഇതിനെ പറഞ്ഞ് നേരെയാക്കാം എന്നുള്ള പ്രതീക്ഷ ഇനി വേണ്ടാന്ന് എൻ്റെ മനസ്സ് പറഞ്ഞു
" എന്നാ മോൾക്ക് തെറ്റി...ആ മഞ്ഞ് കുറച്ച് ദിവസം മുന്നേ ഒരു കൊച്ച് തിളച്ച വെള്ളം ഒഴിച്ച് ഉരുക്കി... "
എന്നെ ഒന്ന് പാളി നോക്കിയ ശേഷം നന്ദു അവളോട് പറഞ്ഞു...അതിന് ഞെട്ടികൊണ്ട് ഞാനവനെ നോക്കി...
" ഏത് കൊച്ച്...നീയെന്താ പറയുന്നേ... "
എന്നെ ഒന്ന് നോക്കിയ ശേഷം അവള് നന്ദുവിനോട് ചോദിച്ചു
" സത്യമാണ് മോളെ എല്ലാം ശടപടെ... ശടപടേന്നായിരുന്നു... അതുവിനെ കിടത്തിയ ഹോസ്പിറ്റലിലെ ഒരു നേഴ്സ് കുട്ടിയാണ് കക്ഷി...പേര് ദിവ്യ... "
അവൻ ചിരിയോടെ അത് പറഞ്ഞപ്പോൾ ആതിര ചെറുതായൊന്ന് ഞെട്ടി...പക്ഷെ അവള്
💬 Comments
View all comments