Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
"
അവളെ പിരി കേറ്റാനെന്നോണം അതും പറഞ്ഞ് ഞാൻ സീറ്റിന് പുറകിലേക്ക് വെറുതെ നോക്കും പോലെ കാണിച്ചു
" പോടാ കാലാ... "
എന്നെ നോക്കി കടുപ്പതിൽ അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി...അതിന് പുറകീന്ന് ഞാനൊരു അടക്കി ചിരി പാസാക്കി... അല്ല പിന്നെ എപ്പോഴും അവള് മാത്രം ചിരിച്ചാൽ പറ്റില്ലല്ലോ... പിന്നെ എവിടുന്ന് വണ്ടി തിരിച്ച് നേരെ വീട്ടിലേക്ക്... എപ്പോഴും ഉള്ളതുപോലെ ഫ്രഷ് ആയി ബ്രേക്ഫാസ്റ്റ് കഴിച്ച് വീട്ടിന്ന് നേരെ കോളേജിലേക്ക്....
കോളേജിലെത്തിയപ്പോൾ നന്ദു മാത്രം ഞങ്ങളുടെ സ്ഥിരം സ്ഥലത്തു നിൽക്കുന്നത് കണ്ടു ബാക്കിയുള്ളവരൊക്കെ എവിടെയാണോ ആവോ...
" അവന്മാരൊക്കെ എവിടെടാ... "
വണ്ടി പാർക്ക് ചെയ്ത് ഞാൻ അവന് നേരെ തിരിഞ്ഞു
" അവന്മാരൊക്കെ അടുത്ത മാസത്തെ ഓണം സെലിബ്രേഷനും കോളേജ് ഡേയും ഒക്കെ ഡിസ്കസ് ചെയ്യുന്ന മീറ്റിങ്ങിലാ... "
അവൻ എനിക്ക് മറുപടി തന്നു...
" എന്നിട്ട് നീ എന്താ പോകാഞ്ഞെ....? "
ഞാൻ അതും പറഞ്ഞ് ചോദ്യ രൂപത്തിൽ അവനെ നോക്കി
" അപ്പൊ ഇവിടെ നിൻ്റൊപ്പം കൂട്ടിരിക്കാൻ നിൻ്റച്ഛൻ ബാങ്ക് ലീവാക്കി വരുവോ... "
എന്നെ നോക്കി ചിരിച്ചുകൊണ്ടവൻ പറഞ്ഞു
" ഓ....നൻപനെ പോൽ യാറുമില്ലേ... "
ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.
" നിക്ക് ചിരിച്ചത് മതി... അങ്ങോട്ട് നോക്കൂ...നിനക്കുള്ളത് വരുന്നുണ്ട്... "
ദൂരെ കൈചൂണ്ടി അവൻ പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി...
" ഈ മാരണം എന്താ ഇങ്ങോട്ട്... "
ഞങ്ങളിരിക്കുന്ന സ്ഥലത്തേക്ക് ആതിര വരുന്നത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു
" വെറെന്തിനാ നിന്നെ കാണാൻ... "
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" ഡാ എങ്ങനേലും ഒന്നൊഴിവാക്കി താടാ... "
ഞാൻ അവനെ ദയനീയമായി നോക്കി പറഞ്ഞു
" ഒന്ന് പോടാപ്പാ...ഇന്നല്ലേ നിനക്ക് ഞാൻ ഒരു ഓഫറ് തന്നപ്പൊ നിന്ന് കൊണയടിച്ചിട്ട് ഇപ്പൊ കാലുപിടിക്കുന്നോ... "
അവൻ എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു
" ഡാ അത് വിട് അതിന് നമ്മുക്ക് വഴികാണാം...ഇപ്പൊ ഇതിനെ എങ്ങനേല്ലും ഒഴിവാക്കിതാടാ... "
ഞാൻ വീണ്ടും അവനെ
💬 Comments
View all comments