0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 308

"

ശബ്ദം കടുപ്പിച്ച് ഞാൻ പറഞ്ഞു...

എന്റെ മറുപടി കേട്ടതും പിന്നെ അവള് കണ്ണുംപൂട്ടി ഇരിപ്പായി... ഇതൊക്കെ മിററിലൂടെ നോക്കി ഞാൻ രസിക്കുന്നുണ്ടായിരുന്നു...

പിന്നെ കുറച്ച് ദൂരം താണ്ടിയപ്പൊ പെട്ടെന്ന് ഒരു പട്ടി വട്ടം ചാടി... എങ്ങനെയെക്കയോ ഞാൻ ബ്രേക്ക് ചവിട്ടി നിർത്തി... അതോടെ കണ്ണുംപൂട്ടി നിന്നവൾ പെട്ടെന്ന് വെപ്രാളത്തോടെ കണ്ണും തുറന്നു നിൽകുന്നത് മിററിലൂടെ ഞാൻ കണ്ടു

" നോക്കി കടന്നൂടെ നായിൻ്റെ മോനെ... "

ഞാൻ ആ പട്ടിയെ നോക്കി പറഞ്ഞു..

" ഡോ പതുക്കെ താൻ എന്തൊക്കെയാ പറേന്നെ... "

എന്റെ വിളികേട്ട് അവൾ പുറകീന്ന് പറഞ്ഞു

" പിന്നെ നായീടെ സന്താനതിനെ നായിൻ്റെ മോനെന്നല്ലാതെ ഇപ്പോ... "

പറഞ്ഞു വന്നത് ഒന്ന് നിർത്തി ഞാൻ അവളെ നോക്കി

" തൻ്റെ അച്ഛൻ്റെ പേരെന്താ...? "

" വിനോദ്... "

എന്റെ പെട്ടെന്നുള്ള ചോദ്യത്തിന് അവള് മറുപടി പറഞ്ഞു പോയി... പിന്നെയാണ് അവൾക്ക് അമളി പറ്റിയത് മനസ്സിലായത്

" പിന്നെ വിനോദിന്റെ മോനെന്ന് വിളിക്കാണോ... "

അവളുടെ തന്തയുടെ പേര് കിട്ടിയതും നേരത്തെ പറഞ്ഞതു ഞാൻ മുഴുവൻ ആക്കി...ഹോ രാവിലെ തന്നെ അവളുടെ തന്തയ്ക്ക് വിളിച്ചപ്പോൾ എന്ത് സമാധാനം...

" ഡോ...വേണ്ടാട്ടോ...ഞാൻ എറങ്ങുവാ... "

എന്റെ വിളി കേട്ടത് ഇഷ്ടപ്പെടാതെ അവള് വണ്ടിന്നിറങ്ങാൻ പോയി... അതോടെ പെട്ടെന്ന് ഞാൻ വണ്ടി മുന്നോട്ടെടുത്തു...

" അങ്ങനിപ്പൊ മോള് ഇറങ്ങണ്ട... എന്നിട്ട് വേണമെൻ്റെ അമ്മയോട് വഴിയിൽ ഇറക്കിവിട്ടു എന്നൊക്കെ പറഞ്ഞു കൊടുക്കാൻ.... "

അവളോട് അതും പറഞ്ഞ് ഞാൻ പതിവ് സ്പീഡിൽ വണ്ടി മുന്നോട്ടെടുത്തു... അവൾ കണ്ണടച്ചാണ് ഇരിപ്പ് ഞാൻ വഴി ചോദിക്കുമ്പോൾ ജസ്റ്റ് കണ്ണുതുറന്നു വഴി പറഞ്ഞു തരും എന്നിട്ട് വീണ്ടും പൂട്ടും...ഇതെന്താ ആമയ്ക്ക് ഉണ്ടായതോ.... പിന്നെ ഇതിന് പേടിയും കാര്യങ്ങളൊക്കെ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്... അവസാനം അവള് പറഞ്ഞത് വച്ച് ഒരു ഇടവഴിക്കടുതെത്തിയപ്പൊ അവിടെ നിർത്താൻ അവള് പറഞ്ഞു...അവിടുന്നങ്ങോട്ട് അവള് നടന്നു പോകുമത്രേ.. ഞാൻ വണ്ടി സൈഡാക്കി അതോടെ അവളിറങ്ങി...കണ്ണൊക്കെ പേടിച്ച് കലങ്ങി കണ്ണ്മഷിയൊക്കെ പടർന്നിട്ടുണ്ട്...

" നീ പേടിച്ചെൻ്റെ വണ്ടിയിൽ മുള്ളിയോ..?

💬 Comments

View all comments