Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
എൻ്റെ അച്ഛനും അമ്മയും എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചേ ശീലിച്ചിട്ടുള്ളൂ...പിന്നെ എതിര് പറയില്ലാന്നറിയുന്നത് കൊണ്ടാ അമ്മ പറഞ്ഞതും... പോരാത്തതിന് അമ്മയ്ക്ക് ഈ സാധനത്തിനെ വലിയ കാര്യവും ആണ്...പറഞ്ഞിട്ടെന്താ ഈയുള്ളവൻ്റെ വിധി...
മനസ്സിലോരൊന്ന് ആലോചിച്ച് പാർക്കിംഗ് ഏരിയയിലേക്ക് എത്തിയതും വണ്ടി വളച്ച ഞാൻ അവൾക്ക് കേറാൻ പാക്കത്തിൽ നിർത്തിയ ശേഷം അവളെ നോക്കി
" എങ്ങനാ ഇരിക്കണ്ടെ..? "
അവള് മടിച്ചുമടിച്ച് എന്നെ നോക്കി ചോദിച്ചു
" നീയെൻ്റെ തോളിൽ കേറി ഇരുന്നോ എന്താ...നിന്ന് കഥകളി കാണിക്കാതെ കേറടി... "
അവളുടെ ചോദ്യം കേട്ടതും ഞാൻ ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു... അതോടെ പുള്ളിക്കാരി വണ്ടിയിലേക്ക് ചാടി കേറി... പിന്നെ ഹോസ്പിറ്റൽ ഗേറ്റും കടന്ന് പുറത്തേക്ക്... അത്യാവിശ്യം സ്പീഡിൽ ആണ് ഞാൻ വണ്ടിയോടിച്ചത്
" അതേ... "
പുറകീന്ന് അവളുടെ ഒരു വിളി കേട്ടു... പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല...
" അതേ..... "
എന്റെ മറുപടി കേൾക്കാത്തത് കൊണ്ട് ഒന്നൂടെ അവൾ സ്വരമുയർത്തി വിളിച്ചു
" എന്താ....പറഞ്ഞ് തൊല... "
ഞാൻ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
" എനിക്ക് സ്പീഡ് പേടിയാ... പതുക്കെ പോവ്വോ... "
അവള് ഇച്ചിരി താഴ്മയോടെ എന്നോട് പറഞ്ഞു...
" പതുക്കെ പോകാനാണെങ്കി നടന്നു പോയിക്കൂടെ... "
ഞാൻ അതും പറഞ്ഞ് ഇച്ചിരി കൂടി സ്പീഡ് കൂട്ടി ഓടിക്കാൻ തുടങ്ങി...അപ്പോ നിനക്ക് സ്പീഡ് പേടിയാണ് അല്ലേ... കാണിച്ച് തരാടീ... ഞാൻ മനസ്സിൽ പറഞ്ഞു
" ഡോ... പ്ലീസ്.... മുന്നിൽ ഒക്കെ വണ്ടിയുണ്ട് പതുക്കെ പോയിക്കൂടെ എനിക്ക് പേടിയാവുന്നൂ... "
അവള് വീണ്ടും എന്നോട് കെഞ്ചി...
" ആണോ...എന്നാ എനിക്ക് പതുക്കെ പോകുന്നത് പേടിയാ പുറകിൽ ഒക്കെ വണ്ടി ഉണ്ട് അവര് വന്ന് ഇടിച്ചാലോ... "
ഞാൻ അവൾക്ക് അതേ ടോണിൽ മറുപടി കൊടുത്തു...
" ഡോ നോക്ക്... ഒരു ലോറി വരുന്നു... സ്പീഡ് കുറക്ക്... "
ഓപ്പസിറ്റ് ഒരു ലോറി വരുന്ന കണ്ട് പേടിയോടെ അവള് പറഞ്ഞു
" ഞാനും കൂടി തട്ടി പോകും അതോണ്ടാ...അല്ലേ ഞാൻ അങ്ങോട്ട് പോയി ഇടിച്ചേനെ... അവിടെ മിണ്ടാതിരുന്നോണം...
💬 Comments
View all comments