0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 1.2K

ദിവ്യ... "

അവൻ ചിരിയോടെ അത് പറഞ്ഞപ്പോൾ ആതിര ചെറുതായൊന്ന് ഞെട്ടി...പക്ഷെ അവള് ഞെട്ടിയേൻ്റെ മൂന്നിരട്ടി ഞാൻ ഞെട്ടിക്കൊണ്ട് അവനെ നോക്കി...പക്ഷെ ആ മൈരന് ഒരു ഭാവ വ്യത്യാസവും ഇല്ല....കാര്യം അത് കളവാണെങ്കിലും പെട്ടെന്നങ്ങനെ കേട്ടപ്പോ തലക്കുമീതെ കിളിയല്ല പരുന്ത് പറന്നു...

" പോടാ നീ വെറുതെ ആളെ വടിയാക്കാൻ... "

അവളെന്നെ ഒന്ന് നോക്കിയ ശേഷം അവനോട് പറഞ്ഞു

" നീ വേണെ വിശ്വസിച്ചാ മതി... അല്ലെങ്കി പിന്നെ ഇവന്നോട് തന്ന് ചോദിച്ചു നോക്ക്... "

എനിക്ക് നേരെ കൈ നീട്ടി കൊണ്ട് നന്ദു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നോർക്കാൻ പോലും സമയം തരാതെ അവളെൻ്റെ നേരെ തിരിഞ്ഞു

" സത്യാണോ അജ്ജൂ... "

അവളെന്നെ നോക്കി ചോദിച്ചു...അതിന് ഞാൻ അവനെ നോക്കിയപ്പോൾ തലയാട്ടൻ അവൻ ആംഗ്യം കാണിച്ചു... പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് തലയാട്ടി...

" പോടാ നിങ്ങള് വെറുതെ കളിപ്പിക്കുവാ...അങ്ങനെ നിന്നെ ഞാൻ വിടത്തില്ല... മൊയ്തീൻ കാഞ്ചനക്കുള്ളതാണേൽ അർജ്ജുൻ ഈ ആതിരക്കുള്ളതാ... "

എന്റെ തലയാട്ടൽ വിശ്വസിക്കാത്തെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി...ഇതെന്തോന്ന് സാധനം എന്നർത്ഥത്തിൽ ഞാൻ നിൽക്കുമ്പോൾ ഒരുത്തൻ അപ്പുറത്തു നിന്ന് മരണചിരി... ഇവളുടെ പഞ്ചാര കേട്ടിട്ടായിരിക്കണം...

" നീ അവളുടെ ഊള പഞ്ചാര ഡയലോഗും കേട്ട് ചിരിച്ചോ മൈരേ... "

ഞാൻ അവനെ തട്ടിക്കൊണ്ട് പറഞ്ഞു..അത് കേട്ടപ്പോൾ അവൻ ഒന്നൂടി ചിരി ഉച്ചത്തിലാക്കി...

" നിർത്ത് മൈരേ... "

ഞാൻ അവനെ നോക്കി പല്ലിറുമ്മി... അതോടെ അടക്കി അടക്കി അവൻ ചിരി നിർത്തി

"

💬 Comments

View all comments