Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]
മൈരേ ഞാൻ ചിരിച്ചത് അവൾടെ ഊള ഡയലോഗിന് തന്നാ വേറൊന്നുവല്ല... കാഞ്ചനക്ക് മൊയ്തീനെ കിട്ടിയില്ലെന്ന് ആ പോയ സാധനത്തിന് ഒന്ന് പറഞ്ഞുകൊടുക്കടേ...അവൾടെ ഒരു ഉപമ... "
അതും പറഞ്ഞവൻ പൊട്ടിചിരിക്കാൻ തുടങ്ങി...ഇത്തവണ ഞാനും കൂടി... അല്ലേലും ചിരിപ്പിക്കാൻ ഈ നായിൻ്റെ മോനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ...
" അല്ല അത് പോട്ടെ അവളെ ഒഴിവാക്കാൻ നീ എന്തൊക്കെയാ പറഞ്ഞെ... "
ചിരിയൊന്നടങ്ങിയ ശേഷം അവൻ അവളെ ഒഴിവാക്കാൻ ദിവ്യയെ കൊണ്ട് പറഞ്ഞതോർത്ത് ഞാൻ അവനെ നോക്കി ചോദിച്ചു
" അത് പിന്നെ അങ്ങ് തട്ടിവിട്ടതല്ലേ... പിന്നെ ഞാനെന്തു പറഞ്ഞ് ഒഴിവാക്കാനാ... "
എന്റെ ചോദ്യം കേട്ട് അടുത്തുള്ള മതിലിന് മുകളിലേക്ക് കയറി ഇരുന്ന് എന്നെ നോക്കി അവൻ മറുപടി പറഞ്ഞു
" എന്നാലും പെട്ടെന്ന് കേട്ടപ്പൊ എന്തോ പോലെ ആയി... "
ഞാനും മതിലിന് പുറത്ത് കയറി ഇരുന്നുകൊണ്ട് പറഞ്ഞു
" അത് നിന്റെ പെട്ടെന്നുള്ള ഞെട്ടല്‍ കണ്ടപ്പോഴേ എനിക്ക് തോന്നി...എന്താ മോനെ ഒരു വശപ്പിശക് ഉണ്ടല്ലോ... പണ്ടിതുപോലെ ഒരു ഞെട്ടല്‍ ഞാൻ കണ്ടതാ... "
അവനെന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
" ഡാ മൈരേ വേണ്ടാട്ടോ... "
അവൻ്റെ പോക്ക് മനസ്സിലായ ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു
" നീ കൂടുതൽ ഒന്നും പറയണ്ട.. ഞാൻ ഒരു സത്യം പറഞ്ഞതാ... നിന്നെ ഈ ഭാവത്തിൽ മുൻപ് ഞാൻ കണ്ടത് രണ്ട് കൊല്ലം മുന്നേയുള്ള കോളേജ് ഡേയുടെ അന്നാ അവളുടെ മുന്നിൽ... നിന്റെ ശിൽപയുടെ മുന്നിൽ... "
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ
💬 Comments
View all comments