0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

ദിവ്യാനുരാഗം 6

Divyanuraagam Part 6 | Author : Vadakkan Veettil Kochukunj

[ Previous Part ]


പ്രിയപ്പെട്ട ചങ്ങാതിമാരെ ഇച്ചിരി താമസിച്ചുപോയി....നല്ല തിരക്കും പിന്നെ പേഴ്സണൽ കാര്യങ്ങളും...അതാണ്....ഇനി അങ്ങോട്ട് കൊറച്ച് സമയം പിടിക്കും സപ്ലികളുടെ ഒരു വൻ ശേഖരം ഉള്ളവനാണ് അടിയൻ.... അതുകൊണ്ട് സഹിക്കണേ....
പിന്നെ ഈ പാർട്ട് ഫ്ലാഷ് ബാക്ക് ഉണ്ടാകും കോളേജിലെ ലൈഫ് ആയതുകൊണ്ട് സൗഹൃദത്തിന് റോള് കൂടുതലാണ്... ചങ്ങായിമാരില്ലാതെ നമുക്കെന്ത് ഓളം.... പിന്നെ നമ്മുടെ ശില്പ കുട്ടിയേയും ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്... എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.... അഭിപ്രായങ്ങൾ പങ്കു വെക്കണേ...
എന്ന് നിങ്ങടെ സ്വന്തം
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്
അപ്പൊ കഥയിലേക്ക്....
__________________________________

" ഡാ നീയെന്തോന്നാ ആലോചിച്ച് കൂട്ടുന്നേ...? "

എന്തോ ചിന്തയിൽ മുഴുകി ഇരിക്കുന്ന എന്നെ തട്ടിക്കൊണ്ട് നന്ദു ചോദിച്ചു...
" ഹേയ് ഒന്നൂല്ല്യ... "
അവൻ്റെ തട്ടലിൽ ഒന്ന് ഞെട്ടിയ ഞാൻ ചമ്മലോടെ പറഞ്ഞു
" മ്മ്.... "
അവനെന്നെ നോക്കിയൊന്നമർത്തി മൂളി...
" പിന്നെ അവളുടെ കാര്യം പറഞ്ഞപ്പോളാ ഓർത്തേ..നീ ചിപ്പിയോട് പറഞ്ഞിരുന്നോ...? "
അവൻ എന്നെ നോക്കി ചോദിച്ചു
" ഇല്ല എക്സാമാന്ന് പറഞ്ഞിരുന്നു... പിന്നെ വിളിച്ചു ശല്ല്യം ചെയ്യണ്ടാന്ന് കരുതി... "
ഞാൻ അവനെ നോക്കി മറുപടി പറഞ്ഞു അതിനവനൊന്ന് മൂളുകയല്ലാതെ പിന്നൊന്നും പറഞ്ഞില്ല...
( ഇപ്പൊ നിങ്ങള് കരുതും ആരാ ചിപ്പീന്ന്...??കഥ ഇവിടെ തീരുന്നില്ലല്ലോ ഉണ്ണിതാനെ ടൈം കെടക്കുവല്ലേ... )
അന്ന് പിന്നെ കോളേജ് പതിവ് പോലെ തന്നെ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല...പതിവിലും വിപരീതമായി ഇച്ചിരി നേരത്തെ ഒരു നാലുമണി ആവുമ്പോഴേക്കും ഞങ്ങള് വീട്ടിലേക്ക് തിരിച്ചു എന്നതൊഴിച്ചാൽ... സാധാരണ 6 മണിയായിരുന്നു പതിവ്...അതുവിന് ആക്സിഡന്റ് പറ്റുന്നതിനുമുന്നെ...
അവിടുന്ന് വീട്ടിലേക്ക് തിരിച്ചെത്തി റൂമിലേക്ക് പോയി ഒരൊറ്റ കിടത്തം അപ്പൊഴും മനസ്സിൽ ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്... എന്താ ഇപ്പൊ നന്ദു അങ്ങനെ പറയാൻ കാരണം...അതിൽ തന്നെ ആലോചന മുഴുകി നിന്നതുകൊണ്ടോ എന്താണെന്നറിയില്ല ഉറക്കത്തിനോടൊപ്പം ഞാനെൻ്റെ ഡിഗ്രി ഫൈനൽ ഇയർ കാലഘട്ടത്തിലെ ആ ഓണനാളിലെ പഴയ ഓർമ്മകളിലേക്കും തെന്നി വീണു...
***************************************
ഇനി സ്വൽപം പാസ്റ്റ്....ഗ്രിഗ്രി കാലഘട്ടത്തിലെ ഓണ രാവ്...
" ഡാ അജ്ജൂ നിനക്കിനി വേണോ... "
കോളേജ് ക്യാമ്പസിലെ ഞങ്ങളുടെ സ്വന്തം കാട്ടിൽ സാധനവും വീശികൊണ്ട് നന്ദു എന്നോട് ചോദിച്ചു
വേണ്ട മോനെ ഓവർ ഓവർ... ഇനിയും അടിച്ചാ സൂപ്പറോവറായിപ്പോവും...
അടിച്ചതിൻ്റെ കിക്കിൽ

💬 Comments

View all comments