Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
വച്ചാൽ അത് കേട്ട് എഴുന്നേൽക്കണം അല്ലാതെ ബാക്കിയുള്ളവരെ ശല്യം ചെയ്യാൻ ആകരുത്... "
എൻ്റെ ചോദ്യത്തിന് കടുപ്പത്തിൽ അമ്മ മറുപടി നൽകി
" ച്ഛേ...വൈകിയല്ലോ... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് കിടക്കയിൽ നിന്നെഴുന്നേറ്റു
" എന്താണ് മോനെ വല്ല അടിപിടിക്കും കോളൊപ്പിച്ചിനോ ഇന്ന്...അതോ പുതിയ വല്ല പടവും റിലീസുണ്ടോ... "
പതിവിലും നേരത്തെ ഉള്ള എൻ്റെ തിടുക്കം കണ്ട് അമ്മ ചോദിച്ചു...
" ഇങ്ങളെന്താണ് ഡോക്ടറേ... പഠിക്കാൻ മുട്ടി നിക്കുന്ന മകനെ ഓരോന്ന് പറഞ്ഞ് ഇല്ലാണ്ടാക്കുന്നേ... "
കൈയ്യിലെ ബ്രഷിൽ പേസ്റ്റ് ആകുന്ന നേരം നോക്കി ഞാൻ അമ്മയോട് ചോദിച്ചു
" പഠിക്കാനാണെന്ന് മനസ്സിലായി പക്ഷെ പഠിക്കാൻ പോകുന്ന വിഷയം എന്താണെന്ന് കത്തിയില്ല... "
അമ്മ എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞു റൂമിൻ്റെ പുറത്തേക്ക് നടന്നു...അതോടെ ഞാൻ പെട്ടെന്ന് പലുതേപ്പും ബാക്കി ചടങ്ങുകളൊക്കെ കഴിഞ്ഞ് കുളിച്ചൊരുങ്ങി പെട്ടെന്ന് തന്നെ താഴേക്കിറങ്ങി...
" അമ്മേ കഴിക്കാൻ എന്താന്ന് വെച്ചാ പെട്ടെന്ന് താ... "
ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു കൊണ്ട് അടുക്കളയിലേക്ക് നോക്കി തിടുക്കത്തിൽ വിളിച്ചു പറഞ്ഞു
" ദേ ചെക്കാ... രാവിലെ തൊട്ട് കാണുന്നുണ്ട് ഇൻ്റെ ഈ തിടുക്കം...എന്തോ ഒപ്പിക്കാൻ ആണെന്ന് അറിയാം...എന്ന് കരുതി നിന്ന് പെടച്ചാൽ ഉണ്ടല്ലോ... "
എൻ്റെ തിടുക്കം കണ്ട് അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു... അതിന് ശേഷം കഴിക്കാനുള്ള ബ്രേക്ഫാസ്റ്റ് ഒരു കപ്പ് ചൂടുചായയുമായി ഡൈനിങ് ടേബിളിൻ്റെ അടുത്തുവന്നു...
" എന്ത് ലേഗാണ് ഡോക്ടറേ... "
കൊണ്ടുവച്ച ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പൊ ഞാൻ അമ്മയെ നോക്കി പറഞ്ഞു
💬 Comments
View all comments