0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

പോഗ്രാം ഒന്നും ഉണ്ടാവില്ല...അതോണ്ട് അവർക്ക് ക്ലാസ്സ് ഉണ്ടാവും... സോ പെട്ടന്ന് കണ്ടുപിടിക്കാം... "
ഞാൻ അവനോട് കാര്യങ്ങൾ ഒന്ന് വിശദീകരിച്ചു
" ഓ.. പ്ലാനിങ്ങിൽ ആണല്ലോ മോനെ..നടക്കട്ടെ...നടക്കട്ടെ....പക്ഷെ ഞാൻ ഒപ്പം നടക്കണം എങ്കിൽ നാളെ ഒരു കുപ്പി ബിയർ ആദ്യം കിട്ടണം... "
അവനെന്നോട് കട്ടായം പറഞ്ഞു ചിരിച്ചു
" ഓ നിന്റെ തൊള്ളയിലേക്ക് ലിറ്റർ കണക്കെ ഞാൻ ഒഴിച്ചുതരാം... പക്ഷെ നാളെ പറഞ്ഞപോലെ കണ്ടുപിടിക്കണം... "
ഞാൻ അവനോട് ചിരിച്ചുകൊണ്ട് പറഞ്ഞു
" എന്നാ മോൻ പേടിക്കണ്ട... ആരെ കൊന്നിട്ട് ആണെങ്കിലും അവളെ കണ്ടെത്തിയിരിക്കും...ഇത് നന്ദുവിൻ്റെ വാക്കാ... "
അവൻ സ്വരമുയർത്തി എന്നോട് പറഞ്ഞു
" അത് കേട്ടാ മതി എന്നാ ശരി നാളെ പാക്കലാം... "
ഞാൻ അവനോട് ബൈ പറഞ്ഞു
" ഓ ശരി...ബൈ മോനെ.. "
അവനതും പറഞ്ഞു ഫോൺ കട്ടാക്കി...
പിന്നെ കുറച്ച് നേരം റൂമിൽ ഓരോന്ന് ആലോചിച്ചിരുന്ന് രാത്രി അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ച് നേരത്തേ കിടന്നുറങ്ങി... നാളെ പണി ഉള്ളതാണല്ലോ...
രാവിലെ അലാറം ഒക്കെ വച്ച് നേരത്തെ എഴുന്നേൽക്കാം എന്ന് കരുതിയ എന്നെ നിദ്രാ ദേവി തന്നെ ആദ്യം പറ്റിച്ചു... എഴുന്നേറ്റത് 9:30-ക്ക് അതും അമ്മ വിളിച്ചത് കൊണ്ട്... പുള്ളിക്കാരി ഹോസ്പിറ്റൽ പോകാൻ റെഡി ആവുകയായിരുന്നു...
" അമ്മേ ഈ അലറാം ആരാ ഓഫ് ചെയ്യ്തേ...? "
ഫോണിലെ അലാറം ഓഫ് ആയത് കണ്ട് എന്നെ വിളിച്ച് റൂമിൽ നിന്നും പോകാൻ നോക്കിയ അമ്മയോട് ഞാൻ ചോദിച്ചു...
" അത് ഞാനാ ഓഫ് ചെയ്തേ... അലാറം

💬 Comments

View all comments