Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
പിന്നെ ചുമ്മാ പറഞ്ഞതല്ല സംശയം ഉണ്ടേൽ നിൻ്റെ അച്ഛനോട് ചോദിച്ചാൽ മതി... "
ചപ്പാത്തി കോല് നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് അമ്മ കിച്ചണിലേക്ക് നടന്നു... പിന്നെ അവിടെത്തന്നെ ഇരുന്നു ബാക്കി വച്ച ചപ്പാത്തിയും കഴിച്ച് കൈ കഴുകി ഉമ്മറത്തേക്ക് ഇറങ്ങി... ഉമ്മറത്ത് പാത്രവുമായി അച്ഛൻ ഇരിപ്പുണ്ടായിരുന്നു... ഓഫീസിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ് കക്ഷി...അകത്തുള്ള ഡോക്ടറ് ഒരുങ്ങിയിറങ്ങിയാല്ലേ പുള്ളിക്കാരന് പോകാൻ ഒക്കത്തുള്ളൂ...
" എന്താടാ പതിവില്ലാത്ത ഒരു തിടുക്കം... "
എൻ്റെ തിടുക്കം കണ്ടെന്നോണം പത്രത്തിൽ നിന്ന് ശ്രദ്ധമാറ്റി എന്നെ നോക്കി അച്ഛൻ ചോദിച്ചു
" ഒന്നൂല്ല...ലാബുണ്ട്...അതാ.... "
ഞാൻ ഉള്ളിൽ വന്ന ഒരു കള്ളവും ചിരിച്ചുകൊണ്ട് പറഞ്ഞ് മുറ്റത്തിറങ്ങി...
" മ്മ്....നടക്കട്ടെ... "
എൻ്റെ മറുപടി കേട്ടതും പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു... കളവാണെന്ന് മനസ്സിലായിക്കാണും കോളേജിൽ പഠിക്കുമ്പോൾ എന്നെക്കാളും വലിയ ഉടായിപ്പായിരുന്നല്ലോ കക്ഷി...
പിന്നെ സമയം കളയാതെ അവരോട് രണ്ടാളോടും യാത്ര പറഞ്ഞു.... സാധാരണ അവരായിരുന്നു ബൈ പറഞ്ഞ് ആദ്യം പോകാറ് ഇന്ന് ഞാൻ... അങ്ങനെ വീട്ടിന്നിറങ്ങി നേരെ കോളേജിലേക്ക്...
കോളേജ് ഗേറ്റും കടന്ന് വണ്ടി ഞങ്ങളുടെ സ്ഥലത്തേക്ക് എടുക്കുമ്പോൾ നന്ദു മാത്രം അവിടെ നിൽക്കുന്നത് കണ്ടു... ബാക്കി മൂന്നും ക്ലാസ്സിൽ കേറി കാണും... അഭി കെമിസ്ട്രി ആണ്... അതുവും ശ്രീയും ബികോമും... പിന്നെ ആ പോസ്റ്റ് ആയി നിൽക്കുന്നവൻ എൻ്റൊപ്പം ഫിസിക്സിലും...
ഇന്നലെ നേരത്തെ എത്തണം എന്ന് പറഞ്ഞ് അവനെ പോസ്റ്റ് ആക്കിയ എന്നെ നോക്കി അവനിന്ന് ഭരണി പാട്ട് പാടും...അതും ആലോചിച്ച് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ അവൻ്റടുത്തേക്ക് നടന്നു...
" നിന്റമായീടെ പേറെടുപ്പിന് പായസം
💬 Comments
View all comments