0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

ചെയ്യണ്ടേ... "
കുടിച്ചുകൊണ്ടിരിക്കുമ്പൊ അഭി ഞങ്ങളെ നാലിനേയും നോക്കി ചോദിച്ചു
" അത് ഇന്ന് രാത്രി സെറ്റാക്കാം... ഇവിടെ രാത്രി വന്ന് ഒരിക്കൽ പ്രാക്ടീസ് ചെയ്യ്താ പോരെ...സ്റ്റെപ്പൊക്കെ ആദ്യേ സെറ്റായതല്ലേ... "
അവൻ്റെ ചോദ്യത്തിന് ഒരു സിപ്പെടുത്തുകൊണ്ട് ഞാൻ മറുപടി പറഞ്ഞു
" ആ... അത് മതി... എന്താലും കേറി പൊളിക്കണം... "
ശ്രീ എൻ്റെ വാക്കുകൾ ശരിവച്ചു...
പിന്നെ അതും ഇതും പറഞ്ഞ് സമയം തള്ളിനീക്കി പതിവ് പോലെ ഇച്ചിരി നേരത്തെ വീട്ടിൽ പോയി കുറച്ചു റസ്റ്റ് എടുത്തു... അതിനു ശേഷം വീണ്ടും കോളേജിൽ എത്തി പ്രാക്ടീസ് ഒക്കെ ചെയ്ത് ആ ദിവസം അങ്ങനെ തള്ളിനീക്കി.... പ്രാക്ടീസ് ചെയ്യുമ്പോൾ ഒക്കെ നാളെ കാര്യം അവതരിപ്പിക്കണം എന്ന് നന്ദു എന്നെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു...പക്ഷെ എനിക്കൊരു മടിയൊക്കെ ഉണ്ട്... പിന്നെ വരുന്നിടത്ത് വച്ച് കാണാം എന്നുള്ള രീതിയിൽ പറയാൻ തന്നെ തീരുമാനിച്ചു... അങ്ങനെ പ്രാക്ടീസും കഴിഞ്ഞ് നേരം വൈകി വീട്ടിലെത്തി ഭക്ഷണവും തട്ടി നേരെ കിടക്കയിലേക്ക്....
" മരക്കഷണം പോലെ കേടക്കാതെ എഴുന്നേക്കടാ...അല്ലേ നിന്നെ ഞാൻ അടുപ്പിൽ കേറ്റി വെക്കും... "
രാവിലെ അമ്മയുടെ സ്ഥിരം അലമുറ കേട്ടാണ് എഴുന്നേറ്റത്
" എന്താണ് ഡോക്ടറെ രാവിലെ തന്നെ നിന്ന് കാറുന്നെ... "
കിടക്കയിൽ നിന്നെഴുന്നേറ്റു റൂമിൽ നിന്നും എൻ്റെ അഴുക്ക് ഡ്രസ്സുകൾ എടുക്കുന്ന അമ്മയെ നോക്കി അതും പറഞ്ഞ് ബ്രഷുമെടുത്ത് ഞാൻ ബാത്ത്റൂമിൽ കയറി...അമ്മ എന്തൊക്കെയോ പുറത്ത് നിന്ന് പറയുന്നുണ്ട്... സ്ഥിരം പല്ലവി ആയതു കൊണ്ട് ഞാൻ ചെവികൊടുത്തില്ല....
പിന്നെ പല്ലുതേപ്പും കുളിയും കഴിഞ്ഞ് തിരിച്ചിറങ്ങുമ്പൊ റൂമിൽ അമ്മയുണ്ടായിരുന്നില്ല... പിന്നെ അതിക സമയം നിന്ന് ചെലവഴിക്കാതെ ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക്... കോളേജിൽ എത്തിയപ്പോൾ ആകട്ടെ കൂട്ടത്തിലെ ഒറ്റ മൈരന്മാരേയും കാണുന്നില്ല...കലിപ്പിൽ ഫോണും എടുത്ത് നന്ദുവിൻ്റെ നമ്പറിലേക്ക് വിളിച്ചു..
" ആ പറ അളിയാ... "
ഫോണെടുത്തതും അവനെന്നോട് പറഞ്ഞു
" അളിയൻ നിൻ്റച്ഛൻ.... എവിടെ പോയി കെടക്കുന്നെടാ മൈരന്മാരെ നീയൊക്കെ... "
ഞാൻ ഫോണിൽ കൂടി ഒറ്റയ്ക്കാക്കിയതിൻ്റെ കലിപ്പോടെ അവനോട് ചീറി
" ഞങ്ങള് ബാറിലാടാ... "
എൻ്റെ ചീറല്

💬 Comments

View all comments