0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

പോയ ഷഡ്ഡി...അതിനെയാണല്ലോ നമ്മൾ തിരയുന്നേ... "
എൻ്റെ ചോദ്യം കേട്ടതും അവൻ നിന്ന് ചീറി.. അതോടെ ഞാൻ അവൻ്റെ നോട്ടം പോയ വഴിയിലേക്ക് കണ്ണു നട്ടു... അവൻ പറഞ്ഞപോലെ കറക്റ്റ് അവളുടെ മുഖത്തേക്ക് എൻ്റെ കണ്ണ് ചെന്നെത്തി... അതോടെ ഞാൻ ഇന്നലത്തെ സെയിം അവസ്ഥയിയേക്ക്...
" ഡാ പൊട്ടാ...നിന്ന് സ്വപ്നം കാണാതെ വാ... പടച്ചോൻ ആയിട്ട് കൊണ്ട് തന്ന ചാൻസ്സാ... "
അവനെന്നെ തട്ടിക്കൊണ്ട് പറഞ്ഞു..അതോടെ ഞാൻ പെട്ടെന്ന് അവനെ നോക്കി എന്താണെന്ന ഭാവത്തിൽ പുരികം ഉയർത്തി...
" എൻ്റെ പൊന്നു മൈരേ നോക്ക്... സെക്കൻഡ് ഇയറിലെ പിള്ളേരാ അവളെ വളഞ്ഞത്... മിക്കവാറും റാഗിങ്ങായിരിക്കും ചെന്ന് രക്ഷിക്കാടാ... "
അവൻ എന്നെയും അവളുമാരേയും മാറി മാറി നോക്കി പറഞ്ഞു
" ആര് ഞാനോ... "
പെട്ടെന്നുള്ള അവൻ്റെ സംസാരത്തിൽ എനിക്ക് അങ്ങനെ പറയാനാണ് വായിൽ വന്നത്...
" അല്ല നിൻ്റച്ഛനെ വിളിക്ക്... അങ്ങേർക്ക് വേണ്ടിയാണല്ലോ നമ്മളിവളെ കണ്ടെത്തിയെ... പടച്ചോനെ ഇങ്ങനൊരു പൊട്ടൻ...ഇങ്ങ് വാടാ നാറി... "
അവനെന്നെ നോക്കി പല്ലിറുമ്മികൊണ്ടതും പറഞ്ഞ് എൻ്റെ കൈപിടിച്ചു വലിച്ച് അവളുമാരുടെ അടുത്തേക്ക് നടന്നു...
അവളുമാരുടെ അടുത്തേക്ക് എത്തിയതും എൻ്റെ നോട്ടം മൊത്തം അവളുടെ മുഖത്തേക്കായി ഇന്നലെ കണ്ട ചിരിയൊന്നുമില്ല... ഒരുമാതിരി പേടിച്ച് കരയാൻ തുടങ്ങുന്ന മുഖമാണ് ഇപ്പോൾ അവൾക്ക്...അതിനിടയ്ക്ക് ഞങ്ങളുടെ വരവ് കണ്ട് അവളെ പിടിച്ചു നിർത്തിയ 3 സെക്കൻ്റിയറിലെ പെമ്പിള്ളേര് ഒന്ന് പതറുന്നത് കണ്ടു...
" എന്താടി ഇവിടെ... "
അവരുടെ അടുത്തെത്തിയതും നന്ദു സെക്കൻ്റിയറിലെ അവളുമാരെ നോക്കി ചോദിച്ചു.. ഞാൻ അപ്പോഴും അവളുടെ മുഖം നോക്കി തന്നാർന്നു

💬 Comments

View all comments