0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

വാക്കാണ്... ഇനിയെങ്കിലും ഒന്ന് കൂടെ വാ... "
ബിയർ വാങ്ങാൻ ഞാൻ കയ്യിൽ കരുതിയ പൈസ അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
" ആ അങ്ങനെ വഴിക്ക് വാ...എന്നാ പോവാം...അവളെ കണ്ടെത്തിയിട്ടെ ബാക്കി കാര്യമുള്ളൂ... "
കയ്യിൽ നിന്നും പൈസ വാങ്ങി അവനെന്നെ നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് നടക്കാൻ തുടങ്ങി പിന്നാലെ ഞാനും...
അങ്ങനെ കൂറേ ഡിപ്പാർട്ട്മെൻറ് കയറി എവിടെയും അതിനെ കണ്ടില്ല... നാളത്തെ കോളേജ് ഡേയുടെ കാര്യം പറയാൻ എന്ന വ്യാജേണ കുറേ ക്ലാസിലും കയറി നോക്കി..നോ രക്ഷ...
" എൻ്റെ പൊന്നു മോനെ...വല്ല സ്വപ്നമായിരുന്നോ ആ പെണ്ണ്... കാണാനില്ലല്ലോ എവിടേം... "
കുറേ ഡിപ്പാർട്ട്മെൻ്റുകൾ കയറി ഇറങ്ങിയ എന്നെ നോക്കി കിതച്ചുകൊണ്ട് നന്ദു ചോദിച്ചു...
" പോടാ... നമ്മൾ എല്ലാവരും ഒരുമിച്ച് എങ്ങനാ സ്വപ്നം കാണുന്നേ... എന്നാലും അതെവിടെ പോയി ഇരിക്കുന്നു... "
ഞാനും അവനെ നോക്കി കിതച്ചുകൊണ്ട് മറുപടി പറഞ്ഞു
" അതാ ഞാനും ആലോചിക്കുന്നേ... ഇനി വല്ല ട്രെയിനിങ്ങിനും വന്ന ടീച്ചറായിരിക്കുമോ... "
അവനെന്നെ നോക്കി അവൻ്റെ സംശയം ചോദിച്ചു
" പോടാ അതൊന്നല്ല...ഇനിയും ഒന്നു രണ്ട് ഡിപ്പാർട്ട്മെന്റില്ലെ വാ നോക്കാം... "
ഞാൻ ഇംഗ്ലീഷിൻ്റെ ബ്ലോക്കിലേക്ക് കയറാൻ തുടങ്ങിയ അവനോട് ചോദിച്ചു
" ആ... വാ...നോക്കാം... "
അതും പറഞ്ഞവൻ മുന്നേ നടക്കാൻ തുടങ്ങി പെട്ടെന്ന് ഞെട്ടികൊണ്ട് അവൻ എന്നെ തിരിഞ്ഞു നോക്കി
" ഡാ അതാ...അവിടെ... "
അവൻ എന്നെ നോക്കി പറഞ്ഞു
" എന്ത്... "
ഞാൻ പെട്ടെന്ന് സ്റ്റെപ്പ് കയറി ചോദിച്ചു
" നിൻ്റമായീടെ കളഞ്ഞ്

💬 Comments

View all comments