0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

അവള് കണ്ണിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി നിന്ന എന്നെ നോക്കി ഒരാക്കിയ ചിരിയോടെ നന്ദു പറഞ്ഞു... അതിന് ഞാൻ അവനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു
" ഡാ ഇവൾക്കെന്നെ ഇഷ്ടപെടൂന്ന് നിനക്ക് തോന്നുന്നുണ്ടോ... "
അവളുടെ സൗന്ദര്യം വിലയിരുത്തി എന്നോണം തിരിച്ചു നടക്കുമ്പോൾ ഞാൻ അവനെ നോക്കി ചോദിച്ചു
" നീ തട്ടത്തിൻ മറയത്ത് എത്ര വണ്ടം കണ്ടിട്ടുണ്ട്... "
എൻ്റെ ചോദ്യം കേട്ടതും അവനെന്നെ നോക്കി ചോദിച്ചു
" കണക്കില്ല... പക്ഷെ അതും ഇതും തമ്മിൽ എന്ത് ബന്ധം... "
ഞാൻ കാര്യം പിടികിട്ടാതെ അവനെ നോക്കി ചോദിച്ചു
" ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥയൊന്നുമല്ല നിൻ്റേത്... എന്നാലും അതിലെ ഒരു ഡയലോഗ് നീ ഇപ്പൊ ചോദിച്ച ചോദ്യത്തിന് ചേരും... "
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" എന്ത്... തെളിച്ചു പറ മൈരേ... "
ഞാൻ അവനെ നോക്കി പല്ലിറുമ്മി
" അജ്ജുവേട്ടൻ നിവിന് പോളിയോട് പറയുന്നത് തന്നെ...ഈ കാണാൻ കൊള്ളാവുന്ന എല്ലാ പെൺപിള്ളേരുടെ കാമുകന്മാരെ കണ്ടിട്ടുണ്ടോ... തനി ഊളകൾ ആയിരിക്കും.... "
അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...അതിനെനിക്കും ചിരിവന്നു... കാരണം വളരെ പ്രസക്തമായ ഒരു ഡയലോഗ് ആണത്... എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....
" ഡാ ഇൻ കേസ്സ് അവൾക്ക് വേറെ വല്ലവൻമാരും ഉണ്ടെങ്കില്ലോ... "
കുറച്ച് മുന്നോട്ട് നടക്കുമ്പൊ നന്ദു ചോദ്യ രൂപേണ എന്നെ നോക്കി പറഞ്ഞു
" അതിന് ചാൻസ്സ് കൂടുതൽ ആണ്...എന്നാലും ഒരു പ്രതീക്ഷയുണ്ട്... ആദ്യായിട്ടാണ് എനിക്കിങ്ങനൊക്കെ തോന്നിയത് അത് അവളെ അറിയിക്കണം...

💬 Comments

View all comments