Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
പറഞ്ഞ് നന്ദു കുറച്ച് മാറി നടക്കാൻ തുടങ്ങി...
" ഡാ പോവല്ലേ... "
ഞാൻ അവനെ നോക്കി വിളിച്ചു...പക്ഷെ മൈരൻ അതൊന്നും ശ്രദ്ധിച്ചില്ല... അതോടെ ഞാൻ നിന്ന് പരുങ്ങി
" എന്താ പറയാനുള്ളേ... "
പുറകീന്നുള്ള അവളുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്...
അത് പിന്നെ എനിക്ക്...ഇയാളെ.. ഇഷ്ട്ടം...
ഞാൻ വാക്കുകൾ കിട്ടാതെ വിക്കി വിക്കി ഓരോന്ന് പറഞ്ഞു...
" എനിക്കറിയായിരുന്നു ചേട്ടൻ ഇതു പറയാനാ വിളിച്ചേന്ന്... "
എൻ്റെ പരുങ്ങിയുള്ള കളിയും സംസാരവും കേട്ട് അവള് ചിരിച്ചുകൊണ്ട് പറഞ്ഞു
" അത് പിന്നെ... "
ഞാൻ പുറകിൽ മാറി നിൽക്കുന്ന നന്ദുവെ പാളി നോക്കി പറഞ്ഞു... കാരണം വേറൊന്നു പറയാനോ... അവളുടെ മുഖത്ത് നോക്കാനോ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല...
" ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കാമോ... "
പിന്നെയും അവളുടെ വിളി കേട്ടാണ് ഞാനവളെ നോക്കുന്നത്...
" പറഞ്ഞോ... "
ഞാൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവളെ നോക്കി പറഞ്ഞു
" ചേട്ടനെന്നോടൊന്നും തോന്നരുത്...എനിക്ക് തോന്നിയിരുന്നു ചേട്ടൻ എന്നെ ഇഷ്ട്ടാന്ന്...പക്ഷെ എനിക്ക് പറ്റില്ല.. ഞാൻ ഓൾറെഡി ഒരു റിലേഷൻഷിപ്പിലാണ്... "
അത്രയും നേരം മുഖത്തുണ്ടായിരുന്ന ചിരി മാച്ചുകൊണ്ട് അവളെന്നെ നോക്കി പറഞ്ഞു...പക്ഷെ എനിക്ക് വലിയ ഞെട്ടലൊന്നു ഉണ്ടായില്ല കാരണം ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു...പക്ഷെ ഉള്ളിൽ ചെറുതായിട്ട് ഒരു നീറ്റലുണ്ട്...പക്ഷെ പുറത്ത് കാണിച്ചില്ല...
" ഹേയ് അതൊന്നും സാരോല്ല്യ...എനിക്ക് ആദ്യായിട്ടാണ് ഇങ്ങനൊക്കെ ഒരാളോട് തോന്നുന്നത് അത് തന്നോട് പറയണം എന്ന് തോന്നി...അത്രേളൂ.. "
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" എന്നാലും...എനിക്കറിയാം ഏട്ടനെന്നെ ഒരുപാട്
💬 Comments
View all comments