Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
കുറച്ച് നേരം കാത്ത് നിന്നതും ദൂരെ നിന്ന് ഞങ്ങളുടെ അടുത്തേക്ക് അവൾ വരുന്നത് ഞാൻ കണ്ടു...
" ഡാ അവള് വരുന്നുണ്ട്... "
ഞാൻ ഒരു അന്ധാളിപ്പോടെ ഞാൻ അതും പറഞ്ഞത് നന്ദുവെ നോക്കി
" അതിന് നീയെന്തിനാ നിന്ന് പരുങ്ങുന്നെ...നിന്റെ ധൈര്യം ഒക്കെ ഒലിച്ച് പോയോ... "
എൻ്റെ ചോദ്യവും വെപ്രാളപ്പെട്ട് അവളെ നോക്കി നിൽക്കുന്നത് കണ്ടതും നന്ദു ചിരിയോടെ പറഞ്ഞു
" ആ പടച്ചോനറിയാം എല്ലാം കയ്യീന്ന് പോയീ....ഡാ എന്നെ കൊണ്ട് പറ്റൂന്ന് തോന്നുന്നില്ല...നമ്മുക്ക് ആളുമാറിന്ന് പറഞ്ഞ് അവളെ പറഞ്ഞ് വിട്ടാലോ... "
ഞാൻ അവനെ നോക്കാതെ ശ്രദ്ധ അവളെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അവനോടായി പറഞ്ഞു
" പഫാ മൈരേ... മര്യാദയ്ക്ക് പറഞ്ഞോണം... ഞാൻ അങ്ങോട്ട് മാറി നിക്കാം... "
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...അപ്പോഴേക്കും അവള് ഞങ്ങടെ അടുത്തേക്ക് എത്തിയിരുന്നു
" ഏട്ടന്മാര് വിളിച്ചൂന്ന് പറഞ്ഞു..എന്താ... "
അവള് ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു...അവളുടെ ആ ചിരി കൂടി കണ്ടപ്പൊ പിന്നെ പറയണോ ന്വാമിൻ്റെ ഫ്യൂസ് പോയി...അവളെ തന്നെ നോക്കി നിന്നുപോയീന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി...
" അത് പിന്നെ ഇവന് തന്നോടെന്തൊ പറയാൻ ഉണ്ടെന്നു പറഞ്ഞു... "
അടുത്ത് നിന്ന എന്നെ ഒന്ന് തട്ടിക്കൊണ്ട് നന്ദു അത് പറഞ്ഞപ്പോൾ അത്ര നേരം അവളെ നോക്കി നിന്ന ഞാൻ പെട്ടെന്ന് അവനെ നോക്കി
" എനിക്കോ... "
ഞാൻ ഞെട്ടിയ മുഖഭാവത്തോടെ അവനെ നോക്കി ചോദിച്ചു
" അല്ല നിൻ്റപ്പന്...നിന്ന് പൊട്ടൻ കളികാതെ പറയെടാ... "
എന്നെ നോക്കി കടുപ്പത്തിൽ അതും
💬 Comments
View all comments